വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വേണ്ട തയ്യാറെപ്പുകൾ മികച്ച രീതിയിൽ നടത്തുമ്പോൾ മികച്ച സൈനിങ്ങുകൾ നടത്തുവാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്.
പ്രധാനമായും വിങ് ബാക്ക് സ്ഥാനങ്ങളിലേക്ക് പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ലെഫ്റ്റ് ബാക്ക് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരങ്ങളെ നോട്ടമിട്ടിട്ടുണ്ട്.
എന്നാൽ തങ്ങളുടെ തന്നെ ലെഫ്റ്റ് ബാക്ക് താരമായ ദനെചന്ദ്ര മീയ്റ്റെയെ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാനൊരുങ്ങുന്നു. 2024 വരെ മൂന്നു വർഷ കരാറിൽ ഒപ്പ് വെച്ച താരത്തിനെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ട്രാൻസ്ഫർ ഫീ വാങ്ങി വിൽക്കുവാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.
ഒഡിഷ എഫ്സിയിലേക്ക് ലോണിൽ കളിക്കാൻ പോയ താരം അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടാകില്ലെന്നാണ് അറിയാൻ കഴിയുന്നത്. 2024-ൽ ഫ്രീ ഏജണ്ടാകുന്ന താരത്തിനെ ഈ സമ്മറിൽ വിൽക്കാനുള്ള നീക്കങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.