ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഇന്ത്യൻ താരങ്ങളെ പുകഴ്ത്തിയും അവരുടെ ഭാവി മികച്ചതാകുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ.
മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരത്തിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് റിപ്പോർട്ടറോട് സംസാരിക്കവേയാണ് 30കാരനായ താരം തന്റെ ടീമിലെ ഇന്ത്യൻ താരങ്ങളെ കുറിച്ച് സംസാരിക്കുന്നത്.
“നല്ല ഭാവി ഇന്ത്യൻ താരങ്ങൾ ഉള്ളതിനാൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. അവരിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവർ സ്വയം വിശ്വസിക്കുന്നു എന്നതാണ്. തെറ്റുകൾ വരുത്തിയതിന് ശേഷം അവർ മെച്ചപ്പെടുന്നു. എല്ലാം പഠിപ്പിക്കാൻ ഞങ്ങൾക്ക് വളരെ നല്ല സ്റ്റാഫുകളുമുണ്ട്, ഞങ്ങളുടെ ഇന്ത്യൻ കളിക്കാർക്ക് അതിശയകരമായ ഭാവിയുണ്ട്.” – വിക്ടർ മോംഗിൽ പറഞ്ഞു.
മുംബൈ സിറ്റി എഫ്സിയുമായുള്ള മത്സരം എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽവിയറിഞ്ഞെങ്കിലും അടുത്ത മത്സരത്തിൽ എഫ്സി ഗോവയെ വീഴ്ത്തി വിജയവഴിയിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.
മുംബൈ സിറ്റി vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ ഹൈലൈറ്റ് വീഡിയോ ഇതാ :