in , , ,

ബ്ലാസ്റ്റേഴ്‌സ്- റൗണ്ട് ഗ്ലാസ്‌ പഞ്ചാബ് മത്സരത്തിൽ ആരാധകർക്ക് പ്രവേശനമുണ്ടാവുമോ? ഇതാ പുതിയ അപ്ഡേറ്റ്

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യയിലെ പ്രീ സീസൺ ഘട്ടത്തിലെ ശക്തരായ എതിരാളികളെയാണ് ഇനി ബ്ലാസ്റ്റേഴ്‌സ് നേരിടാൻ പോകുന്നത്. സെപ്റ്റംബർ 30 ന് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ റൗണ്ട് ഗ്ലാസ്‌ പഞ്ചാബിനോട്‌ ഏറ്റുമുട്ടുകയാണ്.

പുതിയ സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾക്ക് മാത്രം ബാക്കി നിൽക്കെ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച തയാറെടുപ്പിലാണ്. ദുബായിൽ പ്രീ സീസൺ മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് കേരളത്തിലും ചില പ്രീ സീസൺ മത്സരം കളിക്കുകയും മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യയിലെ പ്രീ സീസൺ ഘട്ടത്തിലെ ശക്തരായ എതിരാളികളെയാണ് ഇനി ബ്ലാസ്റ്റേഴ്‌സ് നേരിടാൻ പോകുന്നത്. സെപ്റ്റംബർ 30 ന് ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ റൗണ്ട് ഗ്ലാസ്‌ പഞ്ചാബിനോട്‌ ഏറ്റുമുട്ടുകയാണ്.

ഐ ലീഗിലെ കരുത്തരായ ടീമാണ് റൗണ്ട് ഗ്ലാസ് പഞ്ചാബ്. അടുത്ത സീസണിലെ ഐ ലീഗ് ഫേവറീറ്റുകളിൽ പ്രധാനികളുമാണിവർ. റൗണ്ട് ഗ്ലാസ്‌ കമ്പനിയുടെ സാമ്പത്തിക ശക്തിയും പഞ്ചാബിനെ കരുത്തരാക്കുന്നുണ്ട്.

ഇന്ത്യയിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച എതിരാളികളെ പ്രീ സീസൺ ഘട്ടത്തിൽ നേരിട്ടിട്ടില്ല എന്ന ആരാധകരുടെ പരാതികൾക്കും പഞ്ചാബുമായുള്ള മത്സരത്തോടെ പരിഹരമാകും.

സെപ്റ്റംബർ 30 ന് കൊച്ചിയിൽ നടക്കുന്ന ഈ പ്രീസീസൺ മത്സരത്തിൽ ആരാധകർക്ക് പ്രവേശനമുണ്ടാകുമോ എന്നതാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. എന്നാൽ ലഭ്യമാവുന്ന വിവരങ്ങൾ അനുസരിച്ച് ആരാധകർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവില്ല എന്നാണ്. എന്നാൽ സീസൺ ടിക്കറ്റ് സ്വന്തമാക്കിയ ചില ആരാധകർക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന കാര്യം ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ പരിഗണനയിലുണ്ട്.

സൂപ്പർ താരം ആദ്യഇലവനിൽ നിന്നും പുറത്താകും; മൂന്നാം ടി20 യിൽ ഇന്ത്യൻ ടീമിൽ ഒരു മാറ്റമുണ്ടാവുമെന്ന് റിപ്പോർട്ടുകൾ

ബ്ലാസ്റ്റേഴ്‌സ് എന്നാൽ ഫയർ ആണെടാ?21 താരങ്ങൾ ഫിഫ 23യിൽ