in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിനെതിരെ സഹൽ കളിക്കുന്ന കാര്യത്തിൽ സംശയം, പുതിയ അപ്ഡേറ്റ് ഇങ്ങനെയാണ്

2023 വർഷത്തിലെ തങ്ങളുടെ അവസാന മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി. ഇന്ന് രാത്രി 8 മണിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഹോം ടീമായ മോഹൻ ബഗാനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നേരിടുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്നതിനുമുമ്പായി മോഹൻ ബഗാൻ ആരാധകർക്ക് ചെറിയ ആശങ്ക നൽകുന്ന അപ്ഡേറ്റ് ആണ് പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിനു മുൻപ് നടന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ പരിശീലനത്തിൽ മലയാളി താരമായ സഹൽ അബ്ദുസമദ് പങ്കെടുത്തിട്ടില്ലെന്നാണ് അപ്ഡേറ്റ്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നിരവധി വർഷങ്ങളോളം കളിച്ച മലയാളി താരം സഹൽ ഈ സീസണിലാണ് മോഹൻ ബഗാനിലേക്ക് കൂടു മാറിയത്. ഇത് ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ സഹൽ ബൂട്ട് കെട്ടാൻ ഒരുങ്ങുന്നത്. എന്നാൽ മോഹൻ ബഗാന്റെ അവസാന പരിശീലന സേഷനിൽ സഹൽ പങ്കെടുക്കാത്തത് താരം മത്സരം കളിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടാക്കുന്നതാണ്.

മുംബൈ സിറ്റിക്കെതിരെ നടന്ന കഴിഞ്ഞ മോഹൻ ബഗാന്റെ മത്സരത്തിലും സഹൽ കളിച്ചിരുന്നില്ല. മലയാളി താരമായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ന് ബൂട്ട് കെട്ടുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇന്നത്തെ മത്സരം വിജയിക്കാൻ ആയാൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഒന്നാം സ്ഥാനത്ത് എത്താം.

ഐ എസ് എൽ റഫറിമാരെ പ്രശംസിച്ച്‌ ഇവാൻ ആശാൻ; സംഭവം മുംബൈകക്ക് പണി കൊടുത്തപ്പോൾ

പ്രധാന താരങ്ങൾ ഇല്ലാതെ മോഹൻ ബഗാൻ ഇന്ന് ബ്ലാസ്റ്റഴ്സിനെതിരെ ഇറങ്ങുന്നു