in , ,

AngryAngry LOVELOVE OMGOMG LOLLOL CryCry

ഡയസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് എസ്ഡി കരോലിസ് സ്കിങ്കിസ്

കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ഏറെ ചർച്ചയായ വിഷയമാണ് മുൻ താരം ജോർജെ പെരേര ഡയസിന്റെ ആരോപണങ്ങൾ. താൻ ബ്ലാസ്റ്റേഴ്‌സ് വിട്ടതല്ലെന്നും ക്ലബാണ് തന്നെ വേണ്ടെന്ന് വെച്ചതെന്നുമാണ് ഡയസ് വെളിപ്പെടുത്തിയത്. ക്ലബ്ബിൽ തുടരാനായിരുന്നു ആഗ്രഹം. ക്ലബ് നൽകിയ ഓഫർ സ്വീകരിച്ച് ക്ലബിന് മറുപടിയും നൽകിയ വേളയിലാണ് പെട്ടെന്നൊരു ദിവസം ക്ലബ് എന്നെ നിലനിർത്താൻ താത്പര്യം ഇല്ലെന്നും വേറെ നല്ല ഓപ്‌ഷൻ ലഭിച്ചെന്നും എന്നെ അറിയിച്ചത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡയസ് പറഞ്ഞത്.

എന്നാൽ ഇ വിഷയത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിങ്കിസ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം ക്ലബ്ബുമായി പുതിയ കരാറിൽ ഒപ്പിടുമെന്ന് ഞങ്ങൾ കരുതിയിരുന്നു. ഗോവയിൽ വെച്ച് പുതിയ കരാറിനെ പറ്റി ചർച്ചകൾ നടന്നിരുന്നുവെന്നും എന്നാൽ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ ഒപ്പിട്ടില്ല.

അദ്ദേഹം കാത്തിരിക്കാനാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ ആ കാത്തിരിപ്പ് നീണ്ടതോടെയാണ് ഞങ്ങൾ മറ്റൊരു പകരക്കാരനെ ടീമിലെത്തിച്ചതെന്നുമാണ് കരോലിസ് സ്കിൻകിസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

കൂടാതെ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ ചില ആരാധകർ തനിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണം നടത്തിയെന്നും അത് അവസാനിപ്പിക്കണമെന്നും ഡയസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2021-22 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ജോർജേ പെരേര ഡയസ്. ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ അർജന്റീനിയൻ താരം 8 ഗോളുകളും ഒരു അസിസ്റ്റും ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനത്തിന് നിർണായക പങ്ക് വഹിച്ച താരമാണ് ഡയസ്.

വാഹനാപകടം, ഐഎസ്എൽ താരങ്ങൾക്ക് പരിക്ക്?

സൂപ്പർ കപ്പിന് ശേഷം ബ്ലാസ്റ്റേഴ്സിന് വീണ്ടും എതിരാളികളായി ബെംഗളൂരു എഫ്സി