കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഐഎസ്എല്ലിലെ ബദ്ധവൈരികളാണ്. എന്നാൽ ആരാധകർക്കിടയിൽ മാത്രമേ ഈ വൈര്യമുള്ളു എന്നത് സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു പോരാട്ടം വ്യക്തമാക്കുന്നു. കാരണം സൂപ്പർ കപ്പിൽ നടന്ന ബെംഗളൂരു- ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്.
ഇപ്പോഴിതാ സൂപ്പർ കപ്പിന് ശേഷം വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി ബെംഗളൂരു എഫ്സി വരികയാണ്. റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിലാണ് ബെംഗളൂരുവും ബ്ലാസ്റ്റേഴ്സും വീണ്ടും ഒരേ ഗ്രൂപ്പിൽ എത്തിയിരിക്കുന്നത്.
റിലയൻസ് ഫൗണ്ടേഷൻ ഡെവലെപ്മെന്റ് ലീഗിൽ ബെംഗളൂരു ഗ്രൂപ്പിലാണ് ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും സ്ഥാനം പിടിച്ചിരിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്സിനും ബെംഗളൂരു എഫ്സിയ്ക്ക് പുറമെ ശ്രീനിധി ഡെക്കാൻ, എഫ്സി ഗോവ, ലിഫാ ട്രിവാൻഡ്രം എന്നീ ടീമുകളാണ് ഗ്രൂപ്പിൽ ഉള്ളത്.
പ്രധാനമായും അണ്ടർ 21 താരങ്ങൾക്കാണ് റീലിയൻസ് ഫൗണ്ടേഷൻ ഡെവലെപ്മെന്റ് ലീഗിൽ കളിക്കാനാവുക. കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് റീലിയൻസ് ഫൗണ്ടേഷൻ ഡെവലെപ്മെന്റ് ലീഗിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. ഗോൾ കീപ്പർ സച്ചിൻ സുരേഷ്, പ്രതിരോധതാരം ബിജോയ് വർഗീസ്, വിബിൻ മോഹൻ, നിഹാൽ സുധീഷ് എന്നിവർ സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്.
ALSO READ: ഡയസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബ്ലാസ്റ്റേഴ്‌സ് എസ്ഡി കരോലിസ് സ്കിങ്കിസ്
ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താൽ പ്രിമീയർ ലീഗുമായി സഹകരിച്ച നടത്തുന്ന നെക്സ്റ്റ് ജെൻ കപ്പിൽ ബ്ലാസ്റ്റേഴ്സിന് യോഗ്യത നേടാം. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്‌സ് നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത നേടിയിരുന്നു. പ്രിമീയർ ലീഗ് ക്ലബ്ബുകളുടെ ജൂനിയർ ടീമുമായി മത്സരിക്കാൻ സാധിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് വലിയ അനുഭവസമ്പത്ത് നൽകും.
ALSO READ: പഴയ ശിഷ്യരെ പൊക്കാൻ വീണ്ടും ലോബെര; മുംബൈയുടെ രണ്ട് താരങ്ങൾ ഒഡീഷയിലേക്ക്