in , , , ,

AngryAngry LOLLOL LOVELOVE CryCry OMGOMG

ബ്ലാസ്റ്റേഴ്സിനോട് വിമുഖത കാണിച്ച് താരങ്ങൾ; കാരണം ഈ 3 കാര്യങ്ങൾ

ഇത്രയേറെ റൂമറുകൾ ഉണ്ടായിട്ടും ആകെ രണ്ട് താരങ്ങളെ മാത്രമേ ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യാൻ സാധിച്ചുള്ളൂ എന്നത് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ മന്ദഗതിയിലാണെന്ന് വ്യക്തമാക്കുന്നതാണ്. ഐഎസ്എല്ലിലെ ബാക്കി ടീമുകൾ താരങ്ങളെ റാഞ്ചുന്ന സമയത്തും ബ്ലാസ്റ്റേഴ്സിന്റെ നീക്കം മാത്രം എങ്ങനെയാണ് മന്ദഗതിയിലാവുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരമുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് നിരവധി റൂമറുകൾ പുറത്ത് വരുന്നുണ്ടെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന് ഇത് വരെ ആകെ രണ്ട് താരങ്ങളെ മാത്രമേ സൈൻ ചെയ്യാനായുള്ളു. ഓസ്‌ട്രേലിയൻ താരം ജോഷുവ സൊറ്റിരിയോ, ഇന്ത്യൻ പ്രതിരോധ താരം പ്രബീർ ദാസ് എന്നിവരെ മാത്രമേ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ സൈൻ ചെയ്തുള്ളു. 3 ടീമുകൾകളിൽ കളിയ്ക്കാൻ പറ്റുന്ന അത്രയും താരങ്ങളുടെ റൂമറുകളും ഇതിനിടയിൽ പ്രചരിക്കുന്നുണ്ട്.

ഇത്രയേറെ റൂമറുകൾ ഉണ്ടായിട്ടും ആകെ രണ്ട് താരങ്ങളെ മാത്രമേ ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യാൻ സാധിച്ചുള്ളൂ എന്നത് ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്‌ഫർ നീക്കങ്ങൾ മന്ദഗതിയിലാണെന്ന് വ്യക്തമാക്കുന്നതാണ്. ഐഎസ്എല്ലിലെ ബാക്കി ടീമുകൾ താരങ്ങളെ റാഞ്ചുന്ന സമയത്തും ബ്ലാസ്റ്റേഴ്സിന്റെ നീക്കം മാത്രം എങ്ങനെയാണ് മന്ദഗതിയിലാവുന്നത് എന്ന് ചോദിച്ചാൽ അതിന് ഉത്തരമുണ്ട്.

സൂപ്പർ താരങ്ങളെ പണമെറിഞ്ഞ് പിടിക്കാൻ ബ്ലാസ്റ്റേഴ്സ് തയാറല്ല എന്നതാണ് ട്രാൻസ്ഫർ നീക്കങ്ങൾ മന്ദഗതിയിലാവാൻ കാരണം. ട്രാൻസ്ഫർ മാർക്കറ്റിൽ പൊതുവെ വലിയ പണം മുടക്കാൻ താല്പര്യം കാണിക്കാത്ത ടീമാണ് ബ്ലാസ്റ്റേഴ്‌സ്. ഇത് താരങ്ങൾ ടീമിലേക്ക് അടുക്കാതിരിക്കാൻ കാരണമാകുന്നു.

കൂടാതെ ഒഡീഷ എഫ്സി വരെ കിരീടം നേടിയിട്ടും, ബ്ലാസ്റ്റേഴ്സിന് ശേഷം ലീഗിൽ എത്തിയവർ പോലും കിരീടം നേടിയിട്ടും ബ്ലാസ്റ്റേഴ്സിന് ഇത് വരെ കിരീടം നേടാൻ സാധിക്കാത്തതും താരങ്ങളെ ബ്ലാസ്റ്റേഴ്സിനോട് വിമുഖത കാണിക്കാൻ കാരണമാണ്.

കൂടാതെ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, ഒഡീഷ എന്നിവർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിനും എഎഫ്സി കപ്പിനും യോഗ്യത നേടി ഇന്ത്യയ്ക്ക് പുറത്ത് കളിയ്ക്കാൻ പോകുമ്പോൾ താരങ്ങൾ ആ ടീമുകളോട് കൂടുതൽ താൽപര്യം കാണിക്കുകയും ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ടീമുകളോട് വിമുഖത കാണിക്കാനും കാരണമാകുന്നു.

മൂന്നിന് പകരം ഒന്ന് മാത്രം; പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്‌സ് കാണിച്ചത് മണ്ടത്തരം

സുനിൽ ഛേത്രിക്ക് ശേഷം സഹൽ മിന്നുന്ന ഫോമിൽ??