in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന്റെ സൗത്ത് അമേരിക്കൻ താരമെത്തുന്നു; സാക്ഷാൽ മിശിഹായുടെ നാട്ടിൽ നിന്ന്

കേരളാ ബ്ലാസ്റ്റേഴ്‌സ് സൗത്ത് അമേരിക്കയിൽ നിന്നും ഒരു താരത്തെ സ്വന്തമാക്കുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. സൗത്ത് അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു സ്ട്രൈക്കറെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുക എന്നാ റിപ്പോർട്ടുകളായിരുന്നു പുറത്ത് വന്നിരുന്നത്.

എന്നാൽ ആദ്യ ഘട്ടത്തിൽ ഏത് താരമായിരിക്കുമെന്നോ ഏത് രാജ്യത്തിൽ നിന്നുള്ള താരമായിരിക്കുമെന്നോ എന്നാ വ്യക്തത ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ അക്കാര്യത്തിൽ ഒരു വ്യക്തത പുറത്ത് വന്നിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത് അർജന്റീനയിൽ നിന്നുള്ള ഗുസ്താവോ ബ്ലാങ്കോ ലെസ്ചുക്ക് എന്നാ താരത്തെയാണ് എന്നാ റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരു ബിഡ് സമർപ്പിച്ചതായി സ്പാനിഷ് മാധ്യമ പ്രവർത്തകനായ ഏയ്ഞ്ചൽ ഗാർസിയ റിപ്പോർട്ട് ചെയ്യുന്നു.

31 കാരനായ താരം സ്പാനിഷ് ക്ലബ്ബായ ഐബാറിന്റെ താരമാണ്. നിലവിൽ സ്പാനിഷ് സെക്കന്റ്‌ ഡിവിഷനിലാണ് ഐബർ കളിക്കുന്നതെങ്കിലും ഒരു സമയത്ത് ലാലിഗയിലെ സാനിധ്യമായിരുന്നു ഐബർ.

ശക്തർ ഡോനസ്റ്റിക്ക്, മലാഗ തുടങ്ങിയ ക്ലബ്ബുകൾക്കായും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് താരത്തിന് മുമ്പിൽ നല്ലൊരു ഓഫറാണ് മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് സൂചനകൾ.

ദിമിയും ലൂണയും ഉണ്ടല്ലോ ബ്ലാസ്റ്റേഴ്‌സ് ടീമിൽ?ഓഗ്ബച്ചയെ കടത്തിവെട്ടാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഒരുങ്ങികഴിഞ്ഞു???

റഷ്യൻ സ്നൈപ്പറിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ??സാധ്യതകൾ ഇങ്ങനെ..