in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

റഷ്യൻ സ്നൈപ്പറിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ??സാധ്യതകൾ ഇങ്ങനെ..

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ വിൻഡോയിലൂടെ തങ്ങളുടെ ശേഷിക്കുന്ന വിദേശ സൈനിങ്ങുകൾ കൂടി നടത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഏർപ്പെട്ടിരിക്കുന്നത്

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ വിൻഡോയിലൂടെ തങ്ങളുടെ ശേഷിക്കുന്ന വിദേശ സൈനിങ്ങുകൾ കൂടി നടത്താനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഏർപ്പെട്ടിരിക്കുന്നത്.

അടുത്തമാസം ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഈ മാസമാണ് ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നത്. നിരവധി വിദേശ താരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയെങ്കിലും സൈനിങ് മാത്രം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച് പുതിയൊരു ട്രാൻസ്ഫർ റൂമർ കൂടി പുറത്തേക്ക് വരികയാണ്. റഷ്യൻ താരമായ ഈഗോർ ദിമിത്രിയോവിച് എന്ന 24 കാരനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് റൂമറുകളിൽ നിന്നും വ്യക്തമാകുന്നത്.റഷ്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന 24 കാരനായ താരം മുന്നേറ്റ നിരയിലാണ് കളിക്കുന്നത്.

താരത്തിനു വേണ്ടി ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ റൂമറുകൾ പുറത്തേക്ക് വന്നിട്ടുണ്ടെങ്കിലും സൈനിങ് എത്രത്തോളം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയുമില്ല. സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ റൂമുകളിലാണ് ഇത് ഉൾപ്പെടുത്തുന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ സൗത്ത് അമേരിക്കൻ താരമെത്തുന്നു; സാക്ഷാൽ മിശിഹായുടെ നാട്ടിൽ നിന്ന്

വെടിച്ചില്ല് ഐറ്റം ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തു??മെഡിക്കൽ പൂർത്തിയാക്കി അവൻ വരുന്നു?