in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പരിക്കിന്റെ ശാപം ഇനി ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടില്ല; നിർണായക നീക്കത്തിനൊരുങ്ങി കരോളിസ് സ്കിങ്കിസ്

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് പരിക്ക്. പ്രതീക്ഷയോടെ ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരം ജോഷുവ സോട്ടിരിയോയ്ക്ക് സീസണ് മുമ്പ് തന്നെ പരിക്കേറ്റ് സീസൺ നഷ്ടമായതാണ് ശാപക്കഥയുടെ ആദ്യ അധ്യായം.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് പരിക്ക്. പ്രതീക്ഷയോടെ ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരം ജോഷുവ സോട്ടിരിയോയ്ക്ക് സീസണ് മുമ്പ് തന്നെ പരിക്കേറ്റ് സീസൺ നഷ്ടമായതാണ് ശാപക്കഥയുടെ ആദ്യ അധ്യായം.

സീസണിലെ മൂന്നാം മത്സരത്തിൽ പ്രതിരോധ താരം ഐബാൻ ദോഹലിംഗ് പരിക്കേറ്റ് പുറത്തായി. വിന്റർ ട്രാൻസ്ഫർ വിന്ഡോയ്ക്ക് മുമ്പേ നായകൻ അഡ്രിയാൻ ലൂണ, ക്വമി പെപ്ര എന്നിവരും പരിക്കിന്റെ പിടിയിലായി. അതിനിടയിൽ ലെസ്‌കോവിച്ച്, ജീക്സൺ സിംഗ്, ഫ്രഡി, ദിമി അങ്ങനെ പല താരങ്ങളും പരിക്കിന്റെ പിടിയിലായി.

എന്നാൽ പരിക്കിന്റെ ശാപം അടുത്ത സീസണിലെങ്കിലും മാറ്റാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ്. ഇതിന്റെ ഭാഗമായി അടുത്ത സീസണിൽ മെഡിക്കൽ ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് സ്പോർട്സ് ക്യു എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

മെഡിക്കല്‍ ടീമിന്റെ പ്രകടനത്തില്‍ കോച്ചും മാനേജ്‌മെന്റും തൃപ്തരല്ലെന്നും അടുത്ത സീസണില്‍ മെഡിക്കല്‍ ടീമിനെ പുതുക്കി പണിയുമെന്ന സൂചനകളാണ് ലഭിക്കുന്നതെന്നും സ്പോർട്സ് ക്യുവിന്റെ റിപ്പോർട്ടിൽ പറയുന്നു.

അങ്ങനെയങ്കിൽ അടുത്ത സീസണിൽ വലിയ പരിക്കുകളില്ലാതെ ബ്ലാസ്റ്റേഴ്സിന് സീസൺ പൂർത്തിയാക്കാം. വലിയ രീതിയിൽ പരിക്ക് ബാധിച്ചില്ല എങ്കിൽ റിസൾട്ടിലും വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

നിരാശപെടേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷയുടെ പൊൻകിരണവുമായി സാബി അലോൻസോയും പടയാളികളും

ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഇനി മറ്റൊരു ഐഎസ്എൽ ക്ലബ്ബിൽ