in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

നിരാശപെടേണ്ട; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷയുടെ പൊൻകിരണവുമായി സാബി അലോൻസോയും പടയാളികളും

ഐഎസ്എല്ലിലെ തന്നെ അല്ലെങ്കിൽ ഏഷ്യയിലെ തന്നെ മികച്ച ആരാധകകൂട്ടങ്ങളിൽ ഒന്ന് സ്വന്തമായിട്ടുണ്ടായിട്ടുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാനാവാത്തത് ആരാധകരുടെ നിരാശ വർധിപ്പിക്കുന്നു. എന്നാൽ എല്ലാം നിരാശകൾക്കപ്പുറം ഒരു പ്രതീക്ഷയുടെ പൊൻകിരണങ്ങൾ ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ടെന്ന് തെളിയിക്കുകയാണ് ജർമനിയിൽ സാബി അലോൻസോയും പടയാളികളും.

ക്ലബ് രൂപീകരിച്ച് ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ ഇത് വരെ കിരീടം പോലും നേടാനായിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഒരു വലിയ വിഷമമാണ്. ഐഎസ്എല്ലിലെ മറ്റു ക്ലബുകളൊക്കെ കിരീടം സ്വന്തമാക്കിയപ്പോൾ ഐഎസ്എൽ ക്ലബ്ബുകളിൽ ഇത് വരെ കിരീടം നേടാത്ത രണ്ട് ടീമുകളിൽ ഒന്നാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്, മറ്റൊന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡും.

ഐഎസ്എല്ലിലെ തന്നെ അല്ലെങ്കിൽ ഏഷ്യയിലെ തന്നെ മികച്ച ആരാധകകൂട്ടങ്ങളിൽ ഒന്ന് സ്വന്തമായിട്ടുണ്ടായിട്ടുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാനാവാത്തത് ആരാധകരുടെ നിരാശ വർധിപ്പിക്കുന്നു. എന്നാൽ എല്ലാം നിരാശകൾക്കപ്പുറം ഒരു പ്രതീക്ഷയുടെ പൊൻകിരണങ്ങൾ ബ്ലാസ്റ്റേഴ്സിന് ബാക്കിയുണ്ടെന്ന് തെളിയിക്കുകയാണ് ജർമനിയിൽ സാബി അലോൻസോയും പടയാളികളും.

ബയേർ ലെവർകൂസൻ എന്ന ക്ലബ്ബിനെ എതിരാളികൾ പരിഹാസരൂപേണ വിളിച്ചിരുന്നത് നെവർകൂസൻ എന്നായിരുന്നു. ഒരിക്കലും കിരീടം നേടാൻ കഴിയില്ല എന്ന അർത്ഥത്തോടെയാണ് വിമർശകർ ലെവർകൂസനെ അങ്ങനെയൊരു പേര് വിളിച്ച് പരിഹസിച്ചിരുന്നത്.

ബയേർ മ്യുണിക്ക് എന്ന വമ്പൻ ക്ലബ് സർവ ആധിപത്വവും പുലർത്തിയ ബുണ്ടസ്ലീഗയിൽ ലെവർകൂസനെ അങ്ങനെയൊരു പേരിൽ പരിഹസിച്ചതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ വിമർശകർ പരിഹസിച്ച അതെ ലെവർകൂസൻ തങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ബുണ്ടസ്ലീഗ് കിരീടം ഉയർത്തിയത് കഴിഞ്ഞ തവണയാണ്.

ക്ലബ് രൂപീകരിച്ചിട്ട് 119 വർഷങ്ങൾക്ക് ശേഷമാണ് അവർ ഒരു കിരീടം നേടുന്നത് എന്ന് പറയുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ നിരാശ ഒരു നിരാശയെ അല്ലാതായി തീരും. മോശം സമയത്തും ക്ലബ്ബിനെ പിന്തുണയ്ക്കാൻ നമ്മൾ തയാറായാൽ ഒരു നാൾ നമ്മുടെ കൊമ്പന്മാരും ഐഎസ്എല്ലിൽ കിരീടം ഉയർത്തും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഇന്ന് ഉഗ്രൻ പോരാട്ടം, ഒരിക്കലും മിസ് ചെയ്യരുത് ഇന്നത്തെ മത്സരം👀🔥

പരിക്കിന്റെ ശാപം ഇനി ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടില്ല; നിർണായക നീക്കത്തിനൊരുങ്ങി കരോളിസ് സ്കിങ്കിസ്