ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആറാമത്തെ മത്സരത്തിൽ കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനെ അവരുടെ മൈതാനത്ത് ചെന്ന് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് വിജയവുമായാണ് മടങ്ങിയത്. നിലവിൽ പോയിന്റ് ടേബിൾ 6 മത്സരങ്ങളിൽ നിന്നും 13 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാമത്തെ മാച്ച് വീക്ക് പിന്നിട്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഓഫ് ദി വീക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നുൾപ്പടെയുള്ള സൂപ്പർ താരങ്ങളാണ് ഇലവനിൽ ഇടം നേടിയത്. പരിശീലകനായി ഒഡിഷ എഫ്സിയുടെ സെർജിയോ ലോബേരയാണ് ഇടം നേടിയത്.
ഗോൾകീപ്പർ പൊസിഷനിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരം സച്ചിൻ സുരേഷ് ഇടം സ്വന്തമാക്കി. ഡിഫെൻസ് ലൈനിൽ റനവാടെ, നിഖിൽ പൂജാരി, ജയ് ഗുപ്ത എന്നിവർ ഇടം നേടി. മിഡ്‌ഫീൽഡിൽ അപൂയ, പൂട്ടിയ, റോളിൻ ബോർജസ്, കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം അഡ്രിയാൻ ലൂണ എന്നിവർ ഇടം നേടി.
മുന്നേറ്റനിരയിൽ റിയാൻ വില്യംസ്, ലിസ്റ്റൻ കൊളാകോ, പെരേര ഡയസ് എന്നിവർ ഇടം നേടി. പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിനെക്കാൾ മുന്നിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്തുള്ളത് എഫ്സി ഗോവയാണ്. കളിച്ച നാലിൽ മുഴുവൻ മത്സരങ്ങളിലും വിജയം നേടിയ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്താണ്.