in , , ,

LOVELOVE

സുപ്രധാന തീരുമാനവുമായി ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക്; ഇത്തവണ പൊളിക്കും

ഫിഫ ബാൻ വന്നതോടെ കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ടൂർ അവതാളത്തിലായി. പ്രീ സീസൺ ഉദ്ദേശിച്ചത് നടത്തനായില്ല എന്നാ കാര്യം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തുറന്ന് പറഞ്ഞതുമാണ്.

കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് മികച്ച രീതിയിൽ പ്രീ സീസൺ നടത്താനായിരുന്നില്ല. ഫിഫ ബാൻ വന്നതോടെ കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസൺ ടൂർ അവതാളത്തിലായി. പ്രീ സീസൺ ഉദ്ദേശിച്ചത് നടത്തനായില്ല എന്നാ കാര്യം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തുറന്ന് പറഞ്ഞതുമാണ്.

എന്നാൽ ഇത്തവണ പ്രീ സീസൺ മത്സരങ്ങൾ മികച്ച രീതിയിൽ നടത്തി നല്ല മുന്നൊരുക്കം നടത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. ഇത്തവണയും യുഎഇയിലാണ് ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ നടത്തുക.

ഇന്റർനാഷണൽ ബ്രേക്കിന്റെ സമയത്താണ് പ്രീ സീസൺ എന്നതിനാൽ യുഎഇയിലെ മുൻനിര ക്ലബ്ബുകളെല്ലാം ഫ്രീയിലുമാണ്. അതിനാൽ യുഎഇ പ്രൊ ലീഗിലെ വമ്പൻ ക്ലബ്ബുകളുമായി മത്സരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

ഏതൊക്കെ ടീമുകളുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുകാ എന്നാ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ലെങ്കിലും മികച്ച ടീമുകളെ തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് നേരിടുക എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മികച്ച ടീമുകളുമായി പ്രീ സീസൺ നടത്തിയാൽ ഐഎസ്എൽ സീസണ് മുമ്പ് ബ്ലാസ്റ്റേഴ്‌സിന് മികച്ച മുന്നൊരുക്കം നടത്താം. അതേ, സമയം ഡ്യുറണ്ട് കപ്പിന് ശേഷമായിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ് വേണ്ടി യാത്ര തിരിക്കുക.

ജാവോ പറഞ്ഞുതുടങ്ങി വമ്പൻമാർ, നിർത്തിവെച്ചിടത്തു നിന്നും വീണ്ടും അവർ തുടങ്ങുകയാണ്??

സർപ്രൈസിഗ് സൈനിങ് നടത്താൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു?; ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര ഇനി തീപ്പാറും…