ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ തങ്ങളുടെ പഴയ ഫോം വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. മാർച്ച് 13ന് മോഹൻ ബഗാനെതിരെ കൊച്ചിയിൽ വച്ച് നടക്കുന്ന ഐഎസ്എൽ മത്സരത്തിലാണ് നിലവിൽ ടീം ക്യാമ്പ് ശ്രദ്ധ നൽകുന്നത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസൺ കഴിയുന്നതോടെ സമ്മർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്വന്തമാക്കാൻ ഒരുങ്ങുന്ന എഫ് സി ഗോവയുടെ മൊറോക്കൻ താരമായ നോഹ സദോയിയുടെ ട്രാൻസ്ഫറിനെ കുറിച്ച് പുതിയ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.
നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ചർച്ചകൾ ആരംഭിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. നിലവിലെ അപ്ഡേറ്റ് പ്രകാരം നോഹ സദോയിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ ചർച്ചകൾ അവസാനഘട്ടത്തിലാണ്.
എഫ്സി ഗോവയുമായുള്ള കരാർ മെയ് 31ന് അവസാനിച്ചു കഴിഞ്ഞാൽ മൊറോക്കൻ സൂപ്പർതാരത്തിനെ സ്വന്തമാക്കാൻ ആണ് ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ചർച്ചകളാണ് നിലവിൽ അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നത്. നോഹ സദോയിയുടെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫറിനെ കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റുകൾ വരും ദിവസങ്ങളിൽ അറിയാം.