in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഗ്രീക്ക് ക്ലബ്ബിൽ നിന്നുമൊരു കിടിലൻ താരം ബ്ലാസ്റ്റേഴ്സിൽ വരുമെന്ന് ട്രാൻസ്ഫർ റൂമർ??

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും ഏഷ്യൻ കോട്ട സൈനനിങ് ഉൾപ്പെടെ രണ്ട് വിദേശ താരങ്ങളെ കൂടി ടീമിലെത്തിക്കാനാണ് ഒരുങ്ങുന്നത്. പ്രി സീസൺ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച ജോഷ്വാക്ക് പകരമായാണ് ഏഷ്യൻ കോട്ടയിൽ ബ്ലാസ്റ്റേഴ്സ് മറ്റൊരു താരത്തിനെ കൂടി ടീമിലെത്തിക്കുന്നത്.

ഏഷ്യൻ കോട്ട സൈനിങ്ങിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് നിരവധി താരങ്ങൾക്ക് വേണ്ടി അന്വേഷണങ്ങൾ നടത്തുന്നുണ്ട്. ഗ്രീക്ക് ക്ലബ്ബായ ഒ എഫ് ഐ ക്രീറ്റയുടെ താരമായ ബ്രൂയിസ് കമാവു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കുമെന്ന തരത്തിൽ നിരവധി ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ട്.

വിങ്ങർ പൊസിഷനിൽ കളിക്കുന്ന 28 കാരനായ താരത്തിനെ സ്വന്തമാക്കുന്നതിന്റെ അരികിലാണ് കേരള ബ്ലാസ്റ്റേഴ്സ് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഓസ്ട്രേലിയ അണ്ടർ 23 ടീമിനുവേണ്ടി കളിച്ചിട്ടുള്ള താരത്തിന്റെ മാതൃ ക്ലബ്ബായ ഗ്രീക്ക് ക്ലബുമായി കേരള ബ്ലാസ്റ്റേഴ്സിന് നല്ല അടുപ്പമാണ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവതാരം വിപിൻ മോഹനൻ പരിശീലനം നേടാൻ പോയതും ഈ ഗ്രീക്ക് ക്ലബിലേക്കാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്രൂയിസ് കമാവുവിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സിന്‍റെ സൈനിംഗ് പ്രഖ്യാപനങ്ങൾ ഉടനെ നമുക്ക് അറിയാനാവും.

അടിപൊളി ഫിനിഷിങ്?; ട്രയൽസ് ഭാഗമായി ബ്ലാസ്റ്റേഴ്‌സിൽ വന്ന താരത്തിന്റെ കിടിലൻ ഗോൾ ഇതാ… വീഡിയോ കാണാം

ബ്ലാസ്റ്റേഴ്‌സ് പവർ?യു എ ഇ യിലേക്ക് പോകുന്നതിനു മുൻപേ ബ്ലാസ്റ്റേഴ്സിന് സന്തോഷവാർത്ത??