വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുഎഇയിലേക്ക് മത്സരങ്ങൾക്ക് വേണ്ടി പോകുന്നുണ്ട്. സെപ്റ്റംബർ മാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ സീസണിന് മുന്നോടിയായി യുഎഇയിലേക്ക് പ്രീ സീസൺ ടൂറിന് വേണ്ടി പോകുന്നത്.
H16 തന്നെയാണ് കഴിഞ്ഞതവണത്തെതു പോലെ ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ടൂർ യുഎഇയിൽ വെച്ച് സംഘടിപ്പിക്കുന്നത്. യു എ ഇ പ്രോലീഗ് ടീമുകളുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നു മത്സരങ്ങളാണ് കളിക്കുക. യുഎഇയിൽ ഒരുക്കിവെച്ച മികച്ച പരിശീലനസൗകര്യങ്ങളും കേരള ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തും.
യുഎഇയിലേക്ക് പ്രീ സീസൺ ടൂറിന് വേണ്ടി പോകുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പുതിയൊരു ടൈറ്റിൽ സ്പോൺസർ കൂടി ലഭിച്ചിട്ടുണ്ട്. കൊമാക്കോ പവറാണ് ഇത്തവണ യുഎഇ പി സീസൺ ടൂറിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസർ. ഐഎസ്എൽ സീസൺ തുടങ്ങുമ്പോഴേക്കും കൂടുതൽ സ്പോൺസർമാരെ ബ്ലാസ്റ്റേഴ്സിന് ലഭിക്കുമെന്ന് ഉറപ്പാണ്.
നിലവിൽ ഡ്യൂറൻഡ് കപ്പ് ടൂർണമെന്റ് കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സെപ്റ്റംബർ മാസം ആദ്യ ആഴ്ചയോടെ യുഎഇയിലേക്ക് പോകും. തുടർന്ന് അവിടെ സൗഹൃദ മത്സരങ്ങൾ കളിച്ചതിനു ശേഷം കൊച്ചിയിലേക്ക് തിരികെ എത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐഎസ്എല്ലിന്റെ ആദ്യ മത്സരം കളിക്കാനൊരുങ്ങും.