in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ട്രിപ്പിൾ ധമാക്ക?ഒറ്റയടിക്ക് മൂന്നു സൈനിങ് നടത്തി ബ്ലാസ്റ്റേഴ്‌സ് ടോപ് ഗിയറിൽ??

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ സീസണിലെ മറ്റൊരു താരത്തിന്റെ സൈനിങ് കൂടി പൂർത്തിയാക്കിയിരിക്കുകയാണ് ഐഎസ്എൽ വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലൂടെ സീസണിലെ മറ്റൊരു താരത്തിന്റെ സൈനിങ് കൂടി പൂർത്തിയാക്കിയിരിക്കുകയാണ് ഐഎസ്എൽ വമ്പൻമാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

എഫ്സി ഗോവയിൽ നിന്നും 27 കാരനായ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഐബൻ ഡോഹ്ളിങ്ങിന്റെ സൈനിംഗ് പൂർത്തിയാക്കിയതായി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്രഖ്യാപിച്ചു. തിരുവോണ ദിനത്തിൽ ആരാധകർക്ക് ഏറെ സന്തോഷം നൽകിയാണ് ബ്ലാസ്റ്റേഴ്സ് ഈ സൈനിംഗ് പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചത്.

എഫ്സി ഗോവയിൽ നിന്നും ഐബനെ സ്വന്തമാക്കിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിൽ മറ്റ് സൈനിങ്ങുകൾ കൂടി പൂർത്തിയാക്കാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഐബനെ കൂടാതെ രണ്ട് സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ് അറിയാനാവുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അവശേഷിക്കുന്ന ഏഷ്യൻ കോട്ട സൈനിങ്ങും ഒരു ഇന്ത്യൻ മിഡ്ഫീൽഡറുടെ സൈനിങ്ങും കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. ട്രാൻസ്ഫർ വിൻഡോയുടെ അവസാന നിമിഷങ്ങളിലാണ് ബ്ലാസ്റ്റേഴ്സ് നീക്കങ്ങൾ നടത്തുന്നത്. വരുന്ന സീസണിലേക്ക് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന സൈനിങ്ങുകളുടെ പ്രഖ്യാപനം ഉടൻ തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ഓണം സൈനിങ് വന്നു?ഒഫീഷ്യലി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്??

ഇവൻ ചെറിയ മീനല്ല, കൊമ്പൻ സ്രാവിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വലയിലാക്കിയത്??