ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിലവിൽ കൊച്ചിയിലെ തങ്ങളുടെ പരിശീലന ഗ്രൗണ്ടിൽ പ്രീസീസൺ പരിശീലനം നടത്തുകയാണ്. ഇത്തവണ അൽപ്പം നേരത്തെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ ആരംഭിച്ചത്.
അതേസമയം ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും ഇന്ത്യൻ താരങ്ങളെ സൈൻ ചെയ്യുന്നതിലും കേരള ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. കൂടാതെ രണ്ട് വിദേശ താരങ്ങളുടെ സൈനിങ് കൂടി ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് പൂർത്തീകരിക്കേണ്ടതുണ്ട്.
ലെഫ്റ്റ് ബാക് പൊസിഷനിലേക്ക് ഒരു താരത്തിനെ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം ഹിറ മോണ്ടലിന് വേണ്ടി ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ മാർക്കസ് നൽകുന്ന അപ്ഡേറ്റ് പ്രകാരം ഹിറ മോണ്ടലിനെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ലഭിച്ചേക്കില്ല. താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം തുടരുമെന്നാണ് മാർക്കസ് മെർഗുൽഹോ പറഞ്ഞത്. അതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് മറ്റു ഓപ്ഷനുകൾ കൂടി പരിഗണിക്കേണ്ടതുണ്ട്.