in ,

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ സൂപ്പറാണെന്ന് പ്രീതം കോട്ടാൽ?സ്വാഗതം നൽകാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് ആരാധകർ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി ടീം ശക്തമാക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച സൈനിങ്ങുകൾ നടത്തി ടീമിന്റെ ശക്തി കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ നിരവധി താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്നും കൊഴിഞ്ഞുപോകുന്നതും ബ്ലാസ്റ്റേഴ്‌സിന് തലവേദനയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് മുന്നോടിയായി ടീം ശക്തമാക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച സൈനിങ്ങുകൾ നടത്തി ടീമിന്റെ ശക്തി കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ നിരവധി താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്നും കൊഴിഞ്ഞുപോകുന്നതും ബ്ലാസ്റ്റേഴ്‌സിന് തലവേദനയാണ്.

എന്തായാലും നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുമായി കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ഡീലുകൾ നടത്തിയിട്ടുണ്ട്. തങ്ങളുടെ താരമായ ഹോർമിപാമിനെ മോഹൻ ബഗാന് വിട്ടുനൽകിയ ബ്ലാസ്റ്റേഴ്‌സ് പ്രീതം കോട്ടാലിനെ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച് പരിചയസമ്പത്തുള്ള പ്രീതം കോട്ടാലിന്റെ വരവ് ടീമിന് ഗുണം ചെയ്യുമെന്നാണ് അനുമാനം. അതേസമയം പ്രീതം കോട്ടാലിന്റെ സൈനിങ് ആഘോഷിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ. പ്രബീർ ദാസിന് ശേഷം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ സൈനിങായിരിക്കും പ്രീതം കൊട്ടാലിന്റേത്.

നേരത്തെ മോഹൻ ബഗാനിൽ താരം കളിച്ചിരുന്ന സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ കുറിച്ച് സംസാരിച്ച പ്രീതം കോട്ടൽ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിലേക്ക് വരാൻ അവസരം ലഭിച്ചാൽ ഉറപ്പായും വരുമെന്നും ഇവിടെയുള്ള ബ്ലാസ്റ്റേഴ്സിന്റെ ഫാൻസും ഹോം സ്റ്റേഡിയത്തിലെ അന്തരീക്ഷവും ഗംഭീരമാണെന്നും പറഞ്ഞിരുന്നു.

പ്രീതം കോട്ടാൽ അന്ന് പറഞ്ഞ വാക്കുകൾ യാഥാർഥ്യമാകുന്നതിന് അരികയിലാണ് നിലവിൽ. സൈനിങ് പൂർത്തിയായിട്ടിലെങ്കിലും വരും ദിവസങ്ങളിൽ ഉടനെ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പുതിയ സൈനിങ്ങിനെ വരവേൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങിയിട്ടുണ്ട്.

നിഷുവിനും ഹോർമിക്കും പിന്നാലെ ഗിലിനെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ് ബംഗാളിനും ഓഫർ ചെയ്തു..

സഹലിനെ പോലെയുള്ള താരങ്ങളെ ഞങ്ങൾക്ക് വേണമെന്ന് ക്രോയേഷ്യയിൽ നിന്നുമുള്ള സൂപ്പർ പരിശീലകൻ?