in ,

AngryAngry LOVELOVE LOLLOL CryCry OMGOMG

ശുഭം സാരംഗി ടു കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫറിൽ വൻ ട്വിസ്റ്റ്‌?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന ഇന്ത്യൻ സൈനിങ്ങുകളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ അധികൃതർ നിരവധി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ഐഎസ്എലിൽ നിനുമുള്ള ക്ലബ്ബുകളിൽ നിന്നും സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന ഇന്ത്യൻ സൈനിങ്ങുകളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ അധികൃതർ നിരവധി ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി ഐഎസ്എലിൽ നിനുമുള്ള ക്ലബ്ബുകളിൽ നിന്നും സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.

സുബാഷിഷ് ബോസ്, ഐബൻ, സാവിയർ ഗാമ തുടങ്ങി നിരവധി പേരുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ ബന്ധപ്പെട്ട് കിടക്കുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഒഡിഷ എഫ്സിയുടെ റൈറ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ശുഭം സാരംഗിക്ക് വേണ്ടി കഠിനമായ ശ്രമങ്ങൾ നടത്തിയിരുന്നു.

വെറും 22 വയസ്സ് മാത്രം പ്രായമുള്ള ഈ യുവ സൂപ്പർ താരത്തിനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യാനൊരുങ്ങുന്നുവെന്ന വാർത്തകളും അന്ന് പുറത്ത്വന്നിരുന്നു. എന്നാൽ നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം നിലവിലെ ഹീറോ സൂപ്പർ കപ്പ്‌ ജേതാക്കളായ ഒഡിഷ എഫ്സി ശുഭം സാരംഗിയെ നിലനിർത്താൻ ഒരുങ്ങുകയാണ്.

തങ്ങളുടെ ഭാവി സൂപ്പർ താരത്തിനെ മറ്റു ക്ലബ്ബുകളിലേക്ക് വിട്ടുകൊടുക്കാൻ നിലവിൽ ഒഡിഷ എഫ്സി തയ്യാറല്ല എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ അണ്ടർ 17 ടീമിലൂടെ വളർന്ന താരം ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് നല്ലൊരു താരമായി മാറിയിട്ടുണ്ട്.

2015-2016 സീസണിൽ മിനർവ പഞ്ചാബിലൂടെ യൂത്ത് കരിയർ വളർത്തിയ താരം 2018-ൽ ഡൽഹി ഡൈനാമോസിനും തുടർന്ന് 2019-ൽ ഒഡിഷ എഫ്സിക്ക് വേണ്ടിയുമാണ് കളിച്ചത്. ഈയൊരു ക്ലബ്ബിന് വേണ്ടി 49 സീനിയർ മത്സരങ്ങളാണ് ശുഭം സാരംഗി കളിച്ചത്.

മെസ്സിയുടെ ആഗ്രഹം അതാണ്; വെളിപ്പെടുത്തി പിതാവ് ജോർജെ മെസ്സി

ഫ്രഞ്ച് ലീഗിൽ നിന്നുമൊരു കിടിലൻ ഐറ്റത്തിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുന്നു?