in ,

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഗ്രൗണ്ട് അടച്ചുപൂട്ടിയ സംഭവം, എംഎൽഎ പറഞ്ഞത്?

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അണ്ടർ 17 ടീമിലേക്ക് നടക്കുന്ന സെലക്ഷൻ ട്രയൽസ് തടഞ്ഞ സ്ഥലം എംഎൽഎ ശ്രീനിചനെതിരെ ഇപ്പോൾ നിരവധി വിമർശനങ്ങളാണ് വരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അണ്ടർ 17 ടീമിലേക്ക് നടക്കുന്ന സെലക്ഷൻ ട്രയൽസ് തടഞ്ഞ സ്ഥലം എംഎൽഎ ശ്രീനിചനെതിരെ ഇപ്പോൾ നിരവധി വിമർശനങ്ങളാണ് വരുന്നത്.

പനമ്പള്ളി നഗർ സ്പോർട്സ് അക്കാദമിയുടെ ഗൗണ്ടിലാണ് സെലക്ഷൻ ട്രയൽസ് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്പോർടസ് കൗൺസിലിന്റെ ഉടമസ്ഥതയിലാണ് ഗ്രൗണ്ട്, കൂടാതെ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കൂടിയാണ് എംഎൽഎ.

അനുമതി തേടി ബ്ലാസ്റ്റേഴ്‌സ് ടീം കത്ത് നൽകാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് പി.വി. ശ്രീനിജൻ എം.എൽ.എ. സംഭവത്തിൽ പ്രതികരിച്ചു. രാത്രിയാവുമ്പോൾ ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചിടാറുണ്ടെന്നുമാണ് എം.എൽ.എ. മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്.

“മുൻകാലങ്ങളിലും സമാനസാഹചര്യം ഉണ്ടായപ്പോൾ ഗേറ്റ് തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് പൂട്ടേണ്ടിവന്നത്. എട്ടുമാസത്തെ മുഴുവൻ തുകയാണ് കുടിശ്ശികയുള്ളത്. ഇത് ചൂണ്ടിക്കാണിച്ച് പലതവണ കത്ത് നൽകിയതാണ്. ” – പി.വി. ശ്രീനിചൻ എം.എൽ.എ. പറഞ്ഞു.

രാവിലെ നേരത്തെ നടക്കേണ്ടിയിരുന്ന സെലക്ഷൻ ട്രയൽസ് വിവാദ സംഭവങ്ങൾക്ക് ശേഷം ഉച്ച സമയത്താണ് നടക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി കുട്ടികൾ ചൂടും മറ്റും സഹിച്ചുകൊണ്ടാണ് ഇന്നത്തെ ദിവസത്തെ നേരിട്ടത്.

https://youtu.be/aVfFR_aNdMc

കേരള ബ്ലാസ്റ്റേഴ്സിനോട് MLA യുടെ ചതി?ഗ്രൗണ്ട് അടച്ചുപൂട്ടി?

ഇത്തവണ കിരീടം ചെന്നൈയ്ക്ക് തന്നെ; കാരണം ഈ കണക്കുകൾ