in ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിനെ തുടച്ചുനീക്കി എടികെ മോഹൻ ബഗാൻ ഫാൻസ്‌?

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ക്ലബ്ബുകളിൽ എല്ലായിപ്പോഴും മുൻനിരയിൽ നിൽക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ക്ലബ്ബുകളിൽ എല്ലായിപ്പോഴും മുൻനിരയിൽ നിൽക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും മികച്ച രീതിയിലുള്ള കാണികൾ തന്നെയാണ് കൊച്ചിയിലെ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയത്.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ കണക്കുകൾ പ്രകാരം ഈ സീസണിൽ ഏറ്റവും കൂടുതൽ പേർ സ്റ്റേഡിയത്തിൽ വന്ന് കളി കണ്ട ആദ്യ മൂന്നു മത്സരങ്ങളിൽ പോലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഹോം ഗ്രൗണ്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ പേർ കണ്ട മൂന്നു മത്സരങ്ങളും അരങ്ങേറിയത് മോഹൻ ബഗാന്റെ ഹോം ഗ്രൗണ്ടായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ്.

ഒക്ടോബർ മാസത്തിലും ഫെബ്രുവരി മാസത്തിലും നടന്ന ഈസ്റ്റ്‌ ബംഗാൾ vs മോഹൻ ബഗാൻ ഡെർബി മത്സരത്തിൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയത് 60,000-ലധികം പേരാണ്.

കഴിഞ്ഞ ദിവസം സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനൽ മത്സരം കാണാൻ എത്തിയത് 50,000-ലധികം പേരും. എന്നാൽ കൊച്ചി സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ പേർ കാണാൻ എത്തിയ മത്സരത്തിൽ 40,000-ൽ കുറവ് മാത്രം കാണികളാണ് ഒഫീഷ്യൽ കണക്കുകൾ പ്രകാരമുള്ളത്.

കുറ്റം ചെയ്ത ഇവാൻ ആശാനെ AIFF വിലക്ക് നൽകാൻ സാധ്യത?

വീണ്ടും അർജന്റീന ബ്രസീൽ പോരാട്ടം വരുന്നു?