in ,

AngryAngry LOLLOL

‘അത് ഗോൾ തന്നെയാണ്, എന്റെ തീരുമാനം ശെരിയാണ്’ – AIFF-ന് മുൻപിൽ റഫറി പറഞ്ഞത്..

ബാംഗ്ലൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫ് മത്സരത്തിൽ എക്സ്ട്രാടൈമിൽ തെറ്റായ തീരുമാനത്തിലൂടെ മത്സരം നിർണ്ണയിച്ച ബാംഗ്ലൂരു എഫ്സിയുടെ ഗോൾ അനുവദിച്ചു കൊടുത്ത റഫറി ഇതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി.

ബാംഗ്ലൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേഓഫ് മത്സരത്തിൽ എക്സ്ട്രാടൈമിൽ തെറ്റായ തീരുമാനത്തിലൂടെ മത്സരം നിർണ്ണയിച്ച ബാംഗ്ലൂരു എഫ്സിയുടെ ഗോൾ അനുവദിച്ചു കൊടുത്ത റഫറി ഇതിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി.

ആവേശകരമായ മത്സരം സമനിലയിൽ മുന്നോട്ട്പോകവേ സുനിൽ ചേത്രി നേടിയ വിവാദകരമായ ഫ്രീകിക്ക് ഗോൾ റഫറി അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് ടീം മത്സരം പാതിവഴിയിൽ നിർത്തി പോകുകയായിരുന്നു.

റഫറിയുടെ പിഴവുകൾ ചൂണ്ടികാട്ടി റഫറിയെ വിലക്കണമെന്നും മത്സരം വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്കകമ്മിറ്റി യോഗത്തിൽ ഇന്ന് ചെയ്തു.

ഈ ചർച്ചയിൽ തന്റെ ഭാഗം പറയുവാനായി ഹാജറായ മത്സരം നിയന്ത്രിച്ച റഫറി ജോൺ ക്രിസ്റ്റൽ തന്റെ ഭാഗത്ത്‌ തെറ്റില്ല എന്ന് വ്യക്തമാക്കി പറഞ്ഞു, ഗോൾ അനുവദിച്ച തന്റെ തീരുമാനം വളരെ ശെരിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നൽകിയ പരാതികളിൽ ഇന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചർച്ച ചെയ്തുകൊണ്ട് തീരുമാനം എടുത്തിട്ടുണ്ട്, ഉടൻ തന്നെ ഈ തീരുമാനം പുറത്തുവിടും.

മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ :

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

ബ്ലാസ്‌റ്റേഴ്‌സിനെ ഐ ലീഗിലേക്ക് തരംതാഴത്തും എന്ന് റിപ്പോർട്ട്.

4 സൂപ്പർ താരങ്ങൾ ലിവർപൂൾ വിടുന്നു; ക്ലബ് വിടുന്നതിൽ ആരാധകരുടെ ഇഷ്ടതാരവും