in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി?ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ പകരം വീട്ടൽ ‘ഡൺ’

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനത്തേക്ക് കളിക്കാനെത്തിയ ചെന്നൈയിൻ എഫ്സി ടീം സഞ്ചരിച്ച ബസിന് നേരെ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ സ്‌നോ സ്പ്രേ ആക്രമണം

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്സിന്റെ ഹോം മൈതാനത്തേക്ക് കളിക്കാനെത്തിയ ചെന്നൈയിൻ എഫ്സി ടീം സഞ്ചരിച്ച ബസിന് നേരെ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ സ്‌നോ സ്പ്രേ ആക്രമണം.

നേരത്തെ സീസണിൽ ചെന്നൈയിൻ എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ കളിക്കാനെത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ബസിന് നേരെ ചെന്നൈയിൻ ആരാധകന്റെ സ്‌നോ സ്പ്രേ ആക്രമണം ഉണ്ടായിരുന്നു.

ഇതിന് പകരമായാണ് ചെന്നൈയിൻ ടീം സഞ്ചരിച്ച ബസിന് നേരെ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ സ്‌നോ സ്പ്രേ തെളിച്ചത്. നേരത്തെ ചെന്നൈയിൽ പോലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നോക്കിനിന്നെങ്കിലും, കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥർ ഇത് തടയാൻ ശ്രമിച്ചു.

ചെന്നൈയിൻ വെച്ച് നടന്ന മത്സരം സമനിലയിൽ കലാശിച്ചെങ്കിലും ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ത്രസിപ്പിക്കുന്ന വിജയം നേടി.

പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് പ്ലേഓഫ് യോഗ്യത ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് നിലനിൽക്കുമ്പോഴും, ബ്ലാസ്റ്റേഴ്സിൽ നിന്നും ലഭിച്ച തോൽവിയോടെ ചെന്നൈയിൻ എഫ്സിയുടെ ഈ സീസണിലെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു.

കൊച്ചി നരകമായി മാറി?ബ്ലാസ്റ്റേഴ്‌സ് കുറിച്ചത് കിടിലൻ റെക്കോർഡ്..

ഭയക്കണം, പഴയ കൊച്ചിയല്ല ഇതെന്ന് ബ്ലാസ്റ്റേഴ്സിന്റെ പഴയ വില്ലൻ?