in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

തെറ്റ് ആവർത്തിക്കാതെ ബ്ലാസ്റ്റേഴ്‌സ്; ഇത്തവണ മികച്ച നീക്കങ്ങൾ

2021- 22 സീസണിൽ ക്ലബ്ബിനായി മികച്ച പ്രകടനം നടത്തിയ അൽവാരോ വാസ്‌ക്കസ്, പേരേര ഡയസ്, വിൻസി ബെറേറ്റോ എന്നിവരെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളെ ബാധിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ മികച്ച താരങ്ങളെ നിലനിർത്താതെ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നായിട്ട് പോലും കേരളാ ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ ഒരു കിരീടം നേടാനായിട്ടില്ല. ബ്ലാസ്റ്റേഴ്സിന് ശേഷം ലീഗിലെത്തിയവർ പോലും ഇന്ത്യയിലെ മേജർ കിരീടങ്ങൾ സ്വന്തമാക്കിയിട്ടും കിരീടമയില്ലാതെ ഇന്നും ഐഎസ്എല്ലിൽ തുടരുന്നത് ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മാത്രമാണ്.

ഇത്തവണ പ്ലേ ഓഫിലെത്തിയെങ്കിലും ഒരു കിരീടം ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടുനിന്നു. ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയുമായുള്ള വിവാദ ഗോളിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടതോടെ ഇത്തവണത്തെ ഐഎസ്എൽ പ്രതീക്ഷകളും അവസാനിച്ചു. സ്വന്തം നാട്ടിൽ നടന്ന സൂപ്പർ കപ്പിലും ബ്ലാസ്റ്റേഴ്‌സ് ആദ്യ റൗണ്ടിൽ പുറത്തായി.

എന്നാൽ അടുത്ത തവണ ഒരു കിരീടമില്ല എന്ന നാണക്കേട് മാറ്റാനുറച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. അതിന് വേണ്ടിയുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് നേരത്തെ ആരംഭിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ പ്രശ്നമായി ആരാധകർ പലപ്പോഴായും അഭിപ്രായപെടാറുള്ളത് മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുന്നില്ല എന്നതാണ്.

2021- 22 സീസണിൽ ക്ലബ്ബിനായി മികച്ച പ്രകടനം നടത്തിയ അൽവാരോ വാസ്‌ക്കസ്, പേരേര ഡയസ്, വിൻസി ബെറേറ്റോ എന്നിവരെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല. അത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളെ ബാധിക്കുകയും ചെയ്തു. എന്നാൽ ഇത്തവണ മികച്ച താരങ്ങളെ നിലനിർത്താതെ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

അതിന്റെ ഭാഗമായാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഗ്രീക്ക് താരം ദിമിത്രി ദയമന്തക്കോസിന് ബ്ലാസ്റ്റേഴ്‌സ് പുതിയ കരാർ നൽകിയത്. ഇപ്പോഴിതാ യുവതാരം നിഹാൽ സുധീഷിനും പുതിയ കരാർ നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. 2026 വരെയാണ് താരത്തിന് പുതിയ കരാർ നൽകിയിരിക്കുന്നത്. വിങ്ങിലൂടെ മികച്ച രീതിയിൽ കുതിക്കാൻ കഴിയുന്ന നിഹാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. കുറച്ച് പ്രകടനങ്ങൾ കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കീഴടക്കിയ നിഹാൽ സുധീഷിന് പുതിയ കരാർ നൽകിയത് മറ്റൊരു വിൻസി ബെററ്റോയായി താരം മാറാതിരിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് താരത്തിന് പുതിയ കരാർ നൽകിയത്.

മിസോ താരത്തെ ടീമിലെത്തിക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐ എസ് എൽ ചരിത്രത്തിലെ മികച്ച താരം ഇനി ഒഡീഷയിൽ?