in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

വമ്പൻ തിരിച്ചടി; ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് പരിക്ക്; ദീർഘ നാൾ പുറത്ത്

പരിക്കുകൾ വേട്ടയാടുന്ന ബ്ലാസ്റ്റേഴ്സിന് വീണ്ടും വമ്പൻ തിരിച്ചടി. ജോഷുവാ സോട്ടിരിയോ, ഐബാൻ ദോഹലിംഗ്, മാർക്കോ ലെസ്‌കോവിച്ച്, ജീക്സൺ സിങ് എന്നിവരുടെ പരിക്കുകൾ തലവേദനയായ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴിതാ മറ്റൊരു നിരാശ വാർത്താ കൂടി പുറത്ത് വരികയാണ്

പരിക്കുകൾ വേട്ടയാടുന്ന ബ്ലാസ്റ്റേഴ്സിന് വീണ്ടും വമ്പൻ തിരിച്ചടി. ജോഷുവാ സോട്ടിരിയോ, ഐബാൻ ദോഹലിംഗ്, മാർക്കോ ലെസ്‌കോവിച്ച്, ജീക്സൺ സിങ് എന്നിവരുടെ പരിക്കുകൾ തലവേദനയായ ബ്ലാസ്റ്റേഴ്സിന് ഇപ്പോഴിതാ മറ്റൊരു നിരാശ വാർത്താ കൂടി പുറത്ത് വരികയാണ്. ബ്ലാസ്റ്റേഴ്സിന്റെ യുവ മധ്യനിര താരം ഫ്രഡിയ്ക്ക് ബൈക്കപടത്തിൽ പരിക്കേറ്റു എന്നുള്ളതാണ് ആരാധകർക്കും ടീമിനും നിരാശ നൽകുന്ന വാർത്ത.

പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മാർഗുലോയാണ് ഫ്രഡിയുടെ അപകടത്തെ പറ്റിയുള്ള വാർത്ത പുറത്ത് വിട്ടത്. താരത്തിന് ബൈക്കപടകമാണ് സംഭവിച്ചിരിക്കുന്നത്. അപകടത്തിൽ താരത്തിന്റെ ജോ ബോണിനും ഷോൾഡറിനും പരിക്കേറ്റിട്ടിട്ടുണ്ട്.

ജോ ബോണിനും ഷോൾഡറിനും പരിക്കേറ്റതിനാൽ താരത്തിന് ശസ്ത്രക്രിയ വേണ്ടി വരും. അതിനാൽ തന്നെ താരം ദീർഘ നാൾ പുറത്തിരിക്കാനുള്ള സാധ്യതയുമുണ്ട്. ചിലപ്പോൾ താരത്തിന് സീസൺ അടക്കം നഷ്ടമായേക്കും. താരത്തിന്റെ പരിക്കുമായി ബന്ധപെട്ട വിവരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിമായി പുറത്ത് വിടും.

ഈ സീസണിലാണ് ഫ്രഡിയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ്സിയിൽ നിന്നുമാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചുന്നത്. സീസണിൽ ബ്ലാസ്റ്റേഴ്സിനായി 5 മത്സരങ്ങളിലും താരം കളിച്ചിട്ടുണ്ട്.

ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചില്ലെങ്കിലും പകരക്കാരനായി ഇറങ്ങി പ്രതീക്ഷ നൽകുന്ന പ്രകടനം കാഴ്ച വെച്ച താരത്തിന്റെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ ഭാവിയിലേക്കുള്ള തിരിച്ചടി കൂടിയാണ്.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് അപകടത്തിൽ ഗുരുതര പരിക്ക് ബാധിച്ചതായി റൂമറുകൾ..

വമ്പൻ മാറ്റങ്ങൾ🥵; നാല് സൂപ്പർ താരങ്ങളെ ഒഴിവാക്കി റോയൽ ചലഞ്ചേഴ്സ് ബംഗളുരു….