ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിച്ച് അൽപ്പം മത്സരങ്ങൾ മാത്രം പിന്നിടവേ ഏറെ പ്രതീക്ഷ നൽകുന്ന ടീമുമായി കളിക്കാനെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടതോടെ നിരവധി വിമർശനങ്ങൾ ഉയർന്നു വരുന്നുണ്ട് .
അവസാന രണ്ട് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ച മോശം പ്രകടനം ആരാധകർക്ക് നിരാശ നൽകുന്നതുമാണ്. കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമും ആരാധകരും.
എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ടീം മോശം പ്രകടനത്തിൽ നിന്നും കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ കെർവെൻസ് ബെൽഫോർട്. ഒഡിഷ എഫ്സിയോട് പരാജയപ്പെട്ടതിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇൻസ്റ്റാഗ്രാമിലാണ് പോസ്റ്റിനു കീഴിൽ ‘comeback stronger blaster’ എന്ന് ബെൽഫോർട് കുറിച്ചുവെച്ചത്.
കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 2016-മുതൽ കുപ്പാമണിഞ്ഞ കെർവെൻസ് ബെൽഫോർട് ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളാണ്. കൂടാതെ ഇപ്പോഴും ആരാധകർ തങ്ങളുടെ മനസുകളിൽ കൊണ്ടുനടക്കുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങളിൽ ഒരാളുമാണ് ബെൽഫോർട്.
ഹൈതി ഇന്റർനാഷണൽ ടീം താരമായ കെർവെൻസ് ബെൽഫോർട് നിലവിൽ മലേഷ്യൻ പ്രീമിയർ ലീഗിൽ കെലന്റൻ ക്ലബ്ബിന് വേണ്ടിയാണ് കളിക്കുന്നത്. 2016-2017 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞ താരം 2017-2018 സീസണിൽ മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ജംഷഡ്പൂർ എഫ്സിക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.