in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

തകർപ്പൻ മിഡ്‌ഫീൽഡർ വീണ്ടും ഐഎസ്എല്ലിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് നോർത്ത്ഈസ്റ്റ് യുനൈറ്റഡ് കടന്നുപോകുന്നത്. സീസൺ തുടങ്ങി മൂന്നാം റൗണ്ട് കഴിയുമ്പോഴേക്കും നോർത്ത് ഈസ്റ്റിന്റെ നൈജീരിയൻ ഫോർവേഡ് സിൽവസ്റ്റർ ഇഗ്ബൗൺ ക്ലബ്ബ് വിടുകയും ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഫ്രീ ട്രാൻസ്ഫെറിൽ ഇന്ത്യൻ മധ്യനിര താരം റൂപർട്ട് നോൺഗ്രാമിനെ സ്വന്തമാക്കിയിരിക്കുകയാണ് നോർത്ത്ഈസ്റ്റ് യുനൈറ്റഡ്. താരം ഇത്‌ രണ്ടാം തവണയാണ് നോർത്ത്ഈസ്റ്റിന് വേണ്ടി താരം ബൂട്ട് അണിയാൻ പോകുന്നത്.

2018 മുതൽ 2020 വരെയാണ്‌ താരം ഇതിന് മുൻപ് നോർത്ത്ഈസ്റ്റിന് വേണ്ടി കളിച്ചത്. ഡൽഹി ഡൈനാമോസ്, എടികെ എന്നീ ക്ലബ്ബുകൾക് വേണ്ടിയും താരം ഐഎസ്എലിൽ കളിച്ചിട്ടുണ്ട്. ഐ ലീഗ് ക്ലബ്ബായ പഞ്ചാബ് എഫ്സിയിൽ നിന്നുമാണ് താരം ഐഎസ്എലിലേക്ക്‌ തിരിച്ചുവരുന്നത്.

26 കാരൻ 2010ൽ മേഘാലയൻ ക്ലബ്ബായ ഷില്ലോംഗ് ലജോംഗ് എഫ്‌സിയിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. എന്തിരുന്നാലും റൂപർട്ടിന്റെ മടങ്ങിവരവിലൂടെ നോർത്ത്ഈസ്റ്റിന് സീസണിലേക്ക് തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണ് ഹൈലാൻഡേഴ്സ്.

Khelnow

സൗകര്യങ്ങൾ അത്ര പോരാ..വിദേശ താരം ക്ലബ്ബ് വിട്ടു

തിരിച്ചുവരൂ ബ്ലാസ്റ്റേഴ്‌സ്.. കെർവെൻസ് ബെൽഫോർട്ടും പറയുന്നു..