മലയാള സിനിമയിലെ ബിഗ് ഹിറ്റുകളുടെ നിരയിലേക്ക് എത്തുകയാണ് ‘ലോക’. മലയാളത്തില്‍ നിന്നുള്ള സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായ ലോകയുടെ ആദ്യ ഭാഗമായ ചന്ദ്ര ഓഗസ്റ്റ് 28 നായിരുന്നു റിലീസിനത്തിയത്. റിലീസിന്റെ ആറാം ദിനത്തിലെ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.
ട്രാക്കര്‍മാരുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചിത്രം ഇതിനകം നേടിയിരിക്കുന്നത് 93 കോടിയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള സംഖ്യയാണ് ഇത്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായ ഭീഷ്മ പര്‍വ്വത്തിന്റെയും മോഹന്‍ലാല്‍ നായകനായ നേരിന്റെയും പൃഥ്വിരാജ് നായകനായ ഗുരുവായൂരമ്പല നടയിലിന്റെയുമൊക്കെ ലൈഫ് ടൈം കളക്ഷന്‍ ഇതോടെ ലോക മറികടന്നിരിക്കുകയാണ്.
നേര് 86 കോടിയും ഭീഷ്മപര്‍വ്വം 88 കോടിയും ഗുരുവായൂരമ്പല നടയില്‍ 90 കോടിയും ആണ് നേടിയിരുന്നത്.
നാളത്തെ കളക്ഷനോടെ ചിത്രം 100 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ അതിവേഗം 100 കോടി ക്ലബ്ബില്‍ എത്തിയ മലയാളം ചിത്രങ്ങളുടെ പട്ടികയിലേക്കും ലോക എത്തിച്ചേരും.
