കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കന്നതുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകളിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. 2+1 എന്ന കരാറാണ് ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സിലുള്ളത്. രണ്ട് വർഷത്തെ കരാറിനോടപ്പം ഒരു വർഷത്തെ കരാർ കൂടി വേണമെങ്കിലും പുതുക്കാം എന്ന രീതിയിലാണ് ഈ കോൺട്രാക്ടുള്ളത്, ഈ കോൺട്രാക്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ പുതുക്കാൻ ശ്രമിക്കുന്നത്.
എന്നാൽ കരാർ ചർച്ചകൾക്കിടയിൽ ലൂണ ക്ലബിന് മുമ്പ് ഒരൊറ്റ ഡിമാൻഡ് വെച്ചതായാണ് റിപോർട്ടുകൾ. അത് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനുമായിട്ടു ബന്ധപ്പെട്ടുള്ളതാണ്. മലയാള മാധ്യമായ മനോരമയുടെ റിപ്പോർട്ട് പ്രകാരം കേരള ബ്ലാസ്റ്റേഴ്സിൽ അഡ്രിയാൻ ലൂണയുടെ ഭാവി പുതിയ പരിശീലകനെ ആശ്രയിച്ചിരിക്കുമെന്നാണ്.
ലൂണയെ സംബന്ധിച്ച് മികച്ച തീരുമാനമാണത്. കാരണം ഇവാൻ വുകോമനോവിച്ചിന്റെ കളി രീതി ലൂണയെ ആശ്രയിച്ചുള്ളതാണ്. എന്നാൽ പുതിയ പരിശീലകൻ ആരാണെന്ന കാര്യത്തിൽ ഇത് വരെ വ്യക്തത വന്നിട്ടില്ല. പുതിയ പരിശീലകന്റെ കളി ശൈലിയിൽ എങ്ങനെയെന്ന് അറിയില്ല.
പുതിയ പരിശീലകന്റെ കളി ശൈലിയിൽ ലൂണ ഭാഗമല്ല എങ്കിൽ ലൂണ ടീമിൽ തുടരുന്നതിൽ അർത്ഥമില്ല. ഇതോടെയാണ് ബ്ലാസ്റ്റേഴ്സിലെ തന്റെ ഭാവി പുതിയ പരിശീലകനെ ആശ്രയിച്ചായിരിക്കുമെന്ന നിലപാട് ലൂണ സ്വീകരിച്ചത്.
ബ്ലാസ്റ്റേഴ്സ് നിലവിൽ 20 പരിശീലകരുടെ പേരുകൾ ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായുള്ള അഭിമുഖം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കും. പുതിയ പരിശീലകൻ ലൂണയുടെ കാര്യത്തിൽ എന്ത് തിരുമാനമെടുക്കുമെന്നതും കണ്ടറിയേണ്ടതുണ്ട്.