in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐപിഎല്ലും ഐഎസ്എല്ലും തമ്മിലുള്ള വ്യത്യാസമെന്ത്? കിടിലൻ മറുപടിയുമായി മനോലോ

ഹൈദരാബാദിൽ നിന്നും ഗോവയിലേക്കുള്ള കൂടുമാറ്റം വെറുതെയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മനോലോ. താൻ ഗോവയിലേക്ക് പോകാനുള്ള കാരണം വ്യക്തമാക്കിയ മനോലോയുടെ വാക്കുകളിൽ ഇന്ത്യയിൽ ഐഎസ്എല്ലും ഐപിഎല്ലും തമ്മിലുള്ള വ്യത്യസവും തുറന്ന് കാണിക്കുന്നു

3 സീസണുകൾ ഹൈദരാബാദിനെ പരിശീലിപ്പിക്കുകയും അവർക്ക് ഐഎസ്എൽ കിരീടം നേടിക്കൊടുക്കുകയും ചെയ്ത പരിശീലകനാണ് മനോലോ മാർക്കസ്. എന്നാൽ കഴിഞ്ഞ സീസണോട് കൂടി അദ്ദേഹം ഹൈദരാബാദ് വിടുകയും എഫ്സി ഗോവയുടെ പരിശീലകനായി ചുമതലയേൽക്കുകയും ചെയ്തു.

എന്നാൽ ഹൈദരാബാദിൽ നിന്നും ഗോവയിലേക്കുള്ള കൂടുമാറ്റം വെറുതെയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മനോലോ. താൻ ഗോവയിലേക്ക് പോകാനുള്ള കാരണം വ്യക്തമാക്കിയ മനോലോയുടെ വാക്കുകളിൽ ഇന്ത്യയിൽ ഐഎസ്എല്ലും ഐപിഎല്ലും തമ്മിലുള്ള വ്യത്യസവും തുറന്ന് കാണിക്കുന്നു.

ഞാൻ ഇന്ത്യയിൽ എന്റെ കരിയർ ആരംഭിച്ചത് ഹൈദരാബാദിൽ നിന്നാണ്. ജീവിതാവസാനം വരെ താൻ ഹൈദരാബാദിനെ സ്നേഹിക്കുകയും ചെയ്യും. പക്ഷെ അവർക്ക് ഐഎസ്എലൽ കിരീടം നേടിയ ഹൈദരാബാദിനെക്കാൾ സ്നേഹം ഐപിഎല്ലിൽ ഹൈദരാബാദിനെ പ്രതിനിധികരിക്കുകയും പല സീസൺകളിലും അവസാന സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന സൺറൈസിനെയാണ്.

ഹൈദരാബാദിലെ ജനങ്ങൾ ഫുട്ബോളിനേക്കാൾ ക്രിക്കറ്റ് ഇഷ്ടപെടുന്നു എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഐഎസ്എൽ കിരീടം നേടിയ ഹൈദരാബാദിനേക്കാൾ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന സൺറൈസസിനെയാണ് അവർക്ക് ഇഷ്ടമെന്ന് മനോലോ പറയുമ്പോൾ ജനങ്ങൾക്ക് ഫുട്ബോളിനോടുള്ള സമീപനം എത്രയാണ് എന്ന് മനസിലാക്കാൻ സാധിക്കും.

എന്നാൽ ഹൈദരാബാദിനെ അപേക്ഷിച്ച് ഗോവ ഫുട്ബാളിനെ ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണെന്നും അവിടെ ഒരുപാട് ലെജണ്ടറി ക്ലബ്ബുകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുണ്ടായിരുന്ന താരത്തെ റാഞ്ചി ബംഗളുരു എഫ്സി

സൂപ്പർ താരത്തിനെ വിറ്റ് കാശ് നേടാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്..