in , , , , ,

ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുണ്ടായിരുന്ന താരത്തെ റാഞ്ചി ബംഗളുരു എഫ്സി

അടുത്ത സീസണിൽ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിച്ച താരമായിരുന്നു മോണ്ടിനെഗ്രോ താരമായ സ്ലാവ്കൊ ഡാംജനോവിച്ച്. വിക്ടർ മോങ്കിലിന് പകരക്കാരനായാണ് ഈ 30 കാരനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തിയത്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിച്ച താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ബംഗളുരു എഫ്സി. ഡാംജനോവിച്ചിനെ ബംഗളുരു സ്വന്തമാക്കിയതയായി മാർക്കസ് മാർഗുല്ലോ അടക്കമുള്ള മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ എടികെ മോഹൻ ബഗാനിൽ കളിച്ച താരമാണ് ഡാംജനോവിച്ച്. അതിന് മുമ്പ് ഐഎസ്എൽ ക്ലബ്ബായ ചെന്നൈയിൻ എഫ് സിയിലും താരം കളിച്ചിട്ടുണ്ട്.

താരം ബംഗളുരു എഫ്സിയിലേക്ക് പോയതോടെ മാർക്കോ ലെസ്‌കോവിച്ചിന് കൂട്ടായി ഒരു വിദേശ താരത്തിന് വേണ്ടിയുള്ള അന്വേഷണം ബ്ലാസ്റ്റേഴ്‌സ് ഇനിയും തുടരേണ്ടതുണ്ട്.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്രധാനമായും ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന മേഖലയാണ് പ്രതിരോധം. ഇതിനോടകം തന്നെ പ്രതിരോധത്തിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഐബാൻ ദോഹ്ലിങ്, സുഭാഷിശ് ബോസ്, ദിനേശ് സിങ് എന്നീ ഇന്ത്യൻ താരങ്ങളെ ലക്ഷ്യമിടുന്നുണ്ട്.

അനിരുദ്ധ് താപ്പ ചെന്നൈ വിടുന്നു; സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ഐഎസ്എൽ വമ്പന്മാർ

ഐപിഎല്ലും ഐഎസ്എല്ലും തമ്മിലുള്ള വ്യത്യാസമെന്ത്? കിടിലൻ മറുപടിയുമായി മനോലോ