in ,

LOVELOVE CryCry LOLLOL OMGOMG AngryAngry

‘ബ്ലാസ്റ്റേഴ്സിൽ നിന്നും ഓഫർ ലഭിച്ചിരുന്നു’ വെളിപ്പെടുത്തലുമായി മാഴ്സലീഞ്ഞോ

ഡൽഹി ഡൈനാമോസിലൂടെ അരങ്ങേറ്റം കുറിച്ച് മാന്ത്രിക ചുവടുകളുമായി ഇന്ത്യൻ സൂപ്പർ ലീഗിനെ ഹരം കൊള്ളിച്ച മാഴ്സലീഞ്ഞോ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ക്ലബ്ബുമായും ബ്ലാസ്റ്റേഴ്‌സ് ഫാൻസുമായും മാഴ്സലീഞ്ഞോക്ക് ഒരു പ്രത്യേക ബന്ധം തന്നെയാണുള്ളത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചിരുന്ന മികച്ച താരങ്ങളിൽ ഒരാളായ ബ്രസീലിയൻ താരം മാഴ്സലീഞ്ഞോയുടെ ആരാധകരല്ലാത്തവർ ഐഎസ്എൽ ഫാൻസിൽ കുറവായിരിക്കും.

ഡൽഹി ഡൈനാമോസിലൂടെ അരങ്ങേറ്റം കുറിച്ച് മാന്ത്രിക ചുവടുകളുമായി ഇന്ത്യൻ സൂപ്പർ ലീഗിനെ ഹരം കൊള്ളിച്ച മാഴ്സലീഞ്ഞോ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും ക്ലബ്ബുമായും ബ്ലാസ്റ്റേഴ്‌സ് ഫാൻസുമായും മാഴ്സലീഞ്ഞോക്ക് ഒരു പ്രത്യേക ബന്ധം തന്നെയാണുള്ളത്.

ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ മാഴ്സലീഞ്ഞോ കളിക്കണമെന്ന് ആഗ്രഹിച്ചവരാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസിൽ അധികം പേരും, കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബ്രസീലിയൻ താരവും പറഞ്ഞിട്ടുണ്ട്.

എന്തായാലും താൻ ഐഎസ്എൽ കളിച്ചുകൊണ്ടിരുന്ന സമയത്ത് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നുവെന്നും, എന്നാൽ ഒഫീഷ്യൽ ആയി ബ്ലാസ്റ്റേഴ്‌സ് ഓഫറുകൾ നൽകാത്തതിനാലാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് തനിക്കു വരാൻ കഴിയുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാഴ്സലീഞ്ഞോ.

“ഡൽഹി ഡൈനമോസ് അല്ലെങ്കിൽ പൂനെ സിറ്റി, ഈ ടീമുകളിൽ ഒന്നിൽ കളിച്ചതിന് ശേഷമുള്ള സമയത്ത് എനിക്ക് കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നു, പക്ഷെ ഒഫീഷ്യൽ ഓഫറുകൾ ലഭിച്ചിരുന്നില്ല.”

“ഞാൻ ഒഫീഷ്യൽ ഓഫറിനു വേണ്ടി കാത്തിരുന്നുവെങ്കിലും അത് ലഭിച്ചില്ല. ഒഡിഷ എഫ്സിക്കൊപ്പം ഞാൻ ഉണ്ടായിരുന്ന സമയത്തും ബ്ലാസ്റ്റേഴ്സിൽ നിന്നും ഓഫറുകൾ ലഭിച്ചിരുന്നു, പക്ഷെ ഒന്നും സംഭവിച്ചില്ല.” – മാഴ്സലീഞ്ഞോ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിനോടും ഫുട്ബോൾ കരിയറിനോടും വിട ചൊല്ലിയെങ്കിലും നിലവിൽ മാഴ്സലീഞ്ഞോക്ക് കേരളത്തിൽ ആരാധകർ ഏറെ പേരുണ്ട്. ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുമായും ഫാൻസുമായും മികച്ച ബന്ധം തന്നെയാണ് മാഴ്സലീഞ്ഞോ കാത്തുസൂക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്സിന് വമ്പൻ പണി കിട്ടി.. സൂപ്പർ താരം ഈ സീസണിൽ ഇനി കളിച്ചേക്കില്ല

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ വാനോളം പുകഴ്ത്തി മാഴ്സലീഞ്ഞോ?