in , , ,

OMGOMG LOLLOL LOVELOVE CryCry AngryAngry

അമ്മോ.. ഇനിയേസ്റ്റ; മോഹൻ ബഗാൻ നമ്മളുദ്ദേശിക്കുന്ന ടീമല്ല സാർ

ഈ സീസണിൽ ഐഎസ്എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ജെസൻ കുമ്മിൻസിനെയും ടീമിലെത്തിച്ചിരുന്നു. സഹൽ അബ്ദുൽ സമദ്, അനിരുദ്ധ് താപ്പ എന്നീ വമ്പൻ താരങ്ങളെയും അവർ ഇത്തവണ പണമെറിഞ്ഞ് പിടിച്ചിട്ടുണ്ട്.

ഐഎസ്എല്ലിൽ വമ്പൻ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ പേരുകേട്ട ടീമാണ് എടികെ (നിലവിലെ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്). നേരത്തെയും വമ്പൻ താരങ്ങളെ ടീമിലെത്തിച്ച മോഹൻ ബഗാൻ ഈ സീസണിൽ ഐഎസ്എല്ലിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ജെസൻ കുമ്മിൻസിനെയും ടീമിലെത്തിച്ചിരുന്നു. സഹൽ അബ്ദുൽ സമദ്, അനിരുദ്ധ് താപ്പ എന്നീ വമ്പൻ താരങ്ങളെയും അവർ ഇത്തവണ പണമെറിഞ്ഞ് പിടിച്ചിട്ടുണ്ട്.

താരങ്ങളെ ടീമിലെത്തിക്കുന്നതിൽ പിശുക്ക് കാണിക്കാത്ത ബഗാൻ ഇത്തവണ മറ്റൊരു വമ്പൻ താരത്തെയും നോട്ടമിട്ടിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സ്പാനിഷ് ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റയെ ബഗാൻ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു എന്ന റിപ്പോർട്ടുകളാണ് ദേശീയ മാധ്യമങ്ങൾ ഇപ്പോൾ പങ്ക് വെയ്ക്കുന്നത്.

2023 – 24 സീസണിലേക്കായി ഇനിയേസ്റ്റയെ ടീമിലെത്തിക്കാൻ ബഗാൻ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നുവെന്നും താരത്തിന്റെ ഏജന്റുമായി ബഗാൻ അധികൃതർ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ താരം പ്രതിഫലമായി ആവശ്യപ്പെട്ടത് ഏതാണ്ട് 66 കോടിയോളം രൂപയാണ്. ഈ തുക തന്നെയാണ് ഇനിയേസ്റ്റയെ ടീമിലെത്തിക്കുന്നതിൽ ബഗാനെ പിന്തിരിപ്പിച്ചത്.

2002 മുതൽ 2018 വരെ ബാഴ്‌സയ്ക്ക് വേണ്ടി ഐതിഹാസിക കരിയർ പടുത്തയർത്തുകയും സ്പെയിനെ ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത ഇനിയേസ്റ്റ 2018 ലാണ് ജാപ്പനീസ് ക്ലബ് വിസൽ കൊബെയിൽ ചേരുന്നത്.

2023 ൽ വിസൽ കൊബെയിൽ കരാർ അവസാനിച്ച താരം മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറാൻ ശ്രമിക്കവെയാണ് ബഗാന്റെ ഓഫർ വരുന്നത്. എന്നാൽ താൻ ആവശ്യപ്പെട്ട തുക തരാൻ ബഗാന് കഴിയാതെ വന്നതോടെ 39 കാരനായ താരം യുഎഇ പ്രൊ ലീഗ് ക്ലബായ എമിറേറ്റീസിലേക്ക് കൂടുമാറുകയിരുന്നു.

ഇനി അവന്റെ വരവാണ്💥; പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് താരം ഫ്രെഡിക്ക് പകരം ആരെന്ന ചോദ്യത്തിന് ഉത്തരം ഇതാ..

ഇനിയേസ്റ്റ ഐ എസ് എലിൽ കളിച്ചിരുന്നു പക്ഷെ സംഭവിച്ചത് ഇത്