in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

വീണ്ടും ഞെട്ടിക്കാൻ മോഹൻബഗാൻ; ഖത്തർ ലോകകപ്പ് താരം ടീമിലേക്ക്

ഇന്ത്യൻ ഫുട്ബോളിൽ വമ്പന്മാരെ കൊണ്ട് വന്ന് ഞെട്ടിപ്പിച്ച ക്ലബ്ബാണ് മോഹൻബഗാൻ. ഏത് വമ്പൻ താരത്തിനും പിന്നാലെ പോകുന്ന മോഹൻ ബഗാൻ ഇതിനോടകം തന്നെ ചില വമ്പന്മാരെ ഐഎസ്എല്ലിലേക്ക് കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഖത്തർ ലോകകപ്പ് താരത്തെ ടീമിലെത്തിക്കാനൊരുങ്ങുകയാണ് മോഹൻബഗാൻ സൂപ്പർ ജയന്റ്സ്.

ഖത്തർ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ ജെസൺ കമ്മിങ്സിനെയാണ് മോഹൻബഗാൻ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. പ്രമുഖ കായിക മാധ്യമമായ ഐഎഫ്ടി ന്യൂസാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഓസ്ട്രേലിയൻ സ്ട്രൈക്കറായ കമ്മിങ്സുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും താരം കരാറിന്റെ അവസാന ഘട്ടത്തിലാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സ്കോട്ട്ലാൻഡിൽ ജനിച്ച 27 കാരനായ താരം തന്റെ മാതാവിന്റെ ജന്മദേഷമായ ഓസ്ട്രേലിയയയിലേക്ക് കളി മാറ്റുകയായിരുന്നു. ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ച താരം 2022 ഖത്തർ ലോകകപ്പിലേക്കുള്ള ഓസിസ് ടീമിൽ ഇടം പിടിക്കുകയും ഫ്രാൻസിനെതിരായുള്ള ആദ്യ മത്സരത്തിന്റെ 56 ആം മിനുട്ടിൽ കളത്തിലിറങ്ങുകയും ചെയ്ത താരമാണ്.

എ- ലീഗ് ക്ലബ്ബായ സെൻട്രൽ കോസ്റ്റ് മറൈനെസിൽ നിന്നാണ് താരം മോഹൻബഗാനിലെക്കെത്തുന്നത്. നോറ്റിങ്ഹാം ഫോറെസ്റ്റ്, റേഞ്ചഴ്സ് തുടങ്ങിയ ക്ലബ്ബുകൾക് വേണ്ടി കളിച്ച താരം സ്കോട്ടിഷ് ദേശീയ ടീമിനായും കളിച്ചിട്ടുണ്ട്.

Also read; മോഹൻ ബഗാന്റെ കിറ്റുകൾ കൊണ്ട് പോവാൻ മിനി ലോറി; മലയാളികളെ നാണം കെടുത്തുന്ന വീഡിയോ പുറത്ത്

ലറ്റിനമേരിക്കയിലെയും യൂറോപ്പിലെയും പ്രധാന താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ എത്തും

ഗോകുലം കേരളയെ പഞ്ഞിക്കിട്ട് ഐഎസ്എൽ ചാമ്പ്യൻമാർ..