in ,

ബ്ലാസ്റ്റേഴ്‌സ് താരം ലിസ്റ്റിൽ?ഒന്നാമനായി ഡയസ് മുന്നേറുന്നു..

നമ്മുക്കെനി ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ സംഭാവന നൽകിയ താരങ്ങളാരൊക്കെയാണ് എന്ന് നോക്കാം. ഇതിൽ ഏറ്റവും മുൻപന്തിയിലുള്ളത് മുംബൈ സിറ്റിയുടെ അർജന്റീനിയൻ താരം പെരേര ഡയസാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് വാശിയെറിയ പോരാട്ടങ്ങളോടെ മുന്നേറുകയാണ്. അവസാന ഘട്ട പോരാട്ടങ്ങളോട് അടുക്കുന്ന ഐഎസ്എല്ലിൽ നിലവിൽ 39 പോയിന്റുമായി മുംബൈയാണ് ഏറ്റവും മുൻപന്തിയിൽ.

നമ്മുക്കെനി ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഗോളുകൾ സംഭാവന നൽകിയ താരങ്ങളാരൊക്കെയാണ് എന്ന് നോക്കാം. ഇതിൽ ഏറ്റവും മുൻപന്തിയിലുള്ളത് മുംബൈ സിറ്റിയുടെ അർജന്റീനിയൻ താരം പെരേര ഡയസാണ്.

പെരേര ഡയസ് സീസണിൽ ഇതുവരെ 15 ഗോളുകളാണ് സംഭാവന നൽകിയത്. ഒമ്പത് ഗോളും ആറ് അസ്സിസ്റ്റുമാണ് താരം ഇതുവരെ സീസണിൽ നേടി കഴിഞ്ഞത്.

ആദ്യ പത്തിൽ നോക്കുമ്പോൾ മുംബൈ താരങ്ങളുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുന്നത്. മുംബൈയുടെ മൂന്ന് താരങ്ങളാണ് ഇതിൽ ഇടം പിടിച്ചിരിക്കുന്നത്. ഇവർ മൂന്ന് താരവും ആദ്യ നാല് സ്ഥാങ്ങളിലുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസ് മാത്രമാണ് ആദ്യ പദത്തിൽ ഇടംപിടിച്ച ബ്ലാസ്റ്റേഴ്‌സ് താരം. താരം ഇതുവരെ 10 ഗോൾ സംഭാവനെയാണ് സീസണിൽ നേടിയിട്ടുള്ളത്.

മറ്റ് ഐഎസ്എൽ ക്ലബ്ബുകളായ ചെന്നൈയുടെ രണ്ട് താരങ്ങളും ഈസ്റ്റ്‌ ബംഗാൾ, എടികെ മോഹൻ ബഗാൻ, ഗോവ, ഈസ്റ്റ്‌ ബംഗാൾ ടീമുകളുടെ ഓരോ താരം വീതവുമാണ് പട്ടികയിൽ ഇടം നേടിയിട്ടുള്ളത്.

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ സംഭവാന നൽകിയ താരങ്ങളുടെ പട്ടിക ഇതാ…

ബ്ലാസ്റ്റേഴ്‌സ് താരത്തിന് ആശ്വാസവാക്കുകളുമായി അൽവരോ വസ്കസ്?

വിജയവഴിയിലെത്താൻ ബ്ലാസ്റ്റേഴ്‌സ്, ഈ മാച്ച് വീക്കിലെ കിടിലൻ മത്സരങ്ങൾ ഇതാ..