in ,

LOVELOVE LOLLOL

ഡയസും അൽവരോയും മുന്നിൽ, ബ്ലാസ്റ്റേഴ്സിന്റെ ജിയാനുവും ദിമിയും ലിസ്റ്റിൽ ഇടം നേടി..

ഐഎസ്എലിന്റെ പുതിയ സീസൺ ആരാധകരിൽ വളരെയധികം ആവേശം പടർത്തിയിട്ടുണ്ട്. ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ സീസണിൽ 40ഓളം ഗോളുകളാണ് പിറന്നത്. കഴിഞ്ഞ ദിവസം പ്രശസ്‌ത ഫുട്ബാൾ മാധ്യമായ ട്രാൻസ്ഫർ മാർക്കറ്റ് ഐഎസ്എലിലെ ഏറ്റവും മൂല്യവത്തായ മുന്നേറ്റ താരങ്ങളെ കുറിച്ചുള്ള പട്ടിക പുറത്ത് വിട്ടിരുന്നു.

ഐഎസ്എലിന്റെ പുതിയ സീസൺ ആരാധകരിൽ വളരെയധികം ആവേശം പടർത്തിയിട്ടുണ്ട്. ആദ്യ രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ സീസണിൽ 40ഓളം ഗോളുകളാണ് പിറന്നത്.

കഴിഞ്ഞ ദിവസം പ്രശസ്‌ത ഫുട്ബാൾ മാധ്യമായ ട്രാൻസ്ഫർ മാർക്കറ്റ് ഐഎസ്എലിലെ ഏറ്റവും മൂല്യവത്തായ മുന്നേറ്റ താരങ്ങളെ കുറിച്ചുള്ള പട്ടിക പുറത്ത് വിട്ടിരുന്നു.

ആദ്യ 20ൽ നോക്കുമ്പോൾ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും നിലവിൽ മുംബൈ സിറ്റി എഫ്സിയുടെ താരമായ ജോർജ്ജ് പെരേര ഡയസും, നോർത്ത്ഈസ്റ്റ് യുനൈറ്റഡിന്റെ സിൽവെസ്റ്റർ ഇഗ്ബൗണുമാണ് മുൻ നിരയിലുള്ളത് .

ഏകദേശം 4.16 കോടിയാണ് ഇരുവരുടെയും മാർക്കറ്റ് വാല്യു. മൂന്നാം സ്ഥാനത്തും 3.33 കോടിയുടെ മാർക്കറ്റ് വാല്യുവുമായി മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരവും നിലവിൽ എഫ്സി ഗോവ താരമായ അൽവാരോ വാസ്‌ക്വസാണ്.

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ അപ്പോസ്തോലോസ് ജിയാനോ 2.50 കോടിയുമായി 12ആം സ്ഥാനത്തും ഡിമിട്രിയോസ് ഡയമന്റകോസ് 2.08 കോടിയുമായി 13ആം സ്ഥാനതുമാണ്.

എടികെ മോഹൻ ബഗാനിന്റെ മുന്നേറ്റ താരങ്ങളായ ലിസ്റ്റൺ കൊളാക്കോയും മൻവീർ സിംഗുമാണ് പട്ടികയിലെ ഇന്ത്യൻ സാന്നിധ്യം. ആദ്യ 20ലെ താരങ്ങൾ ഇങ്ങനെയാണ്:-

1) പെരേര ഡിയാസ് MCFC – 4.16Cr

2) സിൽവസ്റ്റർ ഇഗ്ബൗൺ NEFC – 4.16Cr

3) അൽവാരോ വാസ്‌ക്വസ് FCG – 3.33Cr

4) ഡീഗോ മൗറീഷ്യോ OFC – 3.33Cr

5) റോയ് കൃഷ്ണ BFC – 2.91Cr

6) ഗ്രെഗ് സ്റ്റുവർട്ട് JFC – 2.91Cr

7) ക്ലീറ്റൺ സിൽവ EBFC – 2.50CR

8) ഇമ്മാനുവൽ തോമസ് JFC – 2.50Cr

9) ക്വാമേ കരിക്കാരി CFC – 2.50Cr

10) മാറ്റ് ഡെർബിഷയർ NEFC – 2.50Cr

11) ലിസ്റ്റൺ കൊളാക്കോ ATKMB – 2.50Cr

12) അപ്പോസ്തോലോസ് ജിയാനോ KBFC – 2.50Cr

13) ഡിമിട്രിയോസ് ഡയമന്റകോസ് KBFC – 2.08Cr

14) പീറ്റർ സ്ലിസ്കോവിച്ച് CFC – 2.08 Cr

15) പ്രിൻസ് ഇബാറ BFC – 2.08Cr

16) മൻവീർ സിംഗ് ATKMB – 2.08Cr

17) ഡാനിയൽ ചിമ JFC – 1.87Cr

18) ബർത്തലോമിയോ ഒഗ്ബെചെ HFC – 1.87Cr

19) പെഡ്രോ മാർട്ടിൻ OFC – 1.66Cr

20) ജാവി ഹെർണാണ്ടസ് HFC – 1.45Cr

ആവേശമത്സരത്തിൽ ചെന്നൈയിനെ തകർത്ത് ഗോവ ഒന്നാം സ്ഥാനത്തേക്ക്..

ബ്രസീലിനും പരിക്കിന്റെ ശാപം; പരിക്കേറ്റ സൂപ്പർ താരത്തിന് ലോകകപ്പ് നഷ്ടമാവും