in , , , ,

CryCry LOLLOL

ഐഎസ്എല്ലിലേക്കില്ല; ദിമിയുടെ പ്ലാൻ വേറെയാണ്

ദിമിക്ക് ഐഎസ്എല്ലിൽ നിന്ന് മറ്റു ഓഫറുകൾ ഉണ്ടന്നത് നേരത്തെ പുറത്ത് വന്ന വാർത്തകളാണ്. എന്നാൽ മറ്റൊരു ക്ലബുമായും താരം ഇത് വരെ കരാറിൽ എത്തിയിട്ടുമില്ല. എന്നാൽ ഈ റൂമറുകൾക്ക് മുമ്പെ ദിമിയുമായി ബന്ധപ്പെട്ട് മറ്റൊരു കൂടി പുറത്ത് വന്നിരുന്നു. ആ വാർത്ത കൂടി ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രി ഡയമന്തക്കോസ് ക്ലബ്ബിൽ തുടരണമെന്നത്. എന്നാൽ ആരാധകരെ ഏറെ നിരാശയിലാക്കി കൊണ്ട് ബ്ലാസ്റ്റേഴ്‌സുമായുള്ള ബന്ധം അവസാനിപ്പിച്ചതായി താരം അറിയിക്കുകയായിരുന്നു. ദിമി ക്ലബ് വിട്ടത് ആരാധകരെ ഏറെ നിരാശയിലാക്കുന്നത് പോലെ ആരാധകരെ വീണ്ടും ആശങ്കപ്പെടുത്തുന്ന കാര്യമാണ് ദിമി അടുത്ത സീസണിൽ മറ്റെതെങ്കിലും ക്ലബ്ബിൽ കളിക്കുമോ എന്നുള്ളത്.

ദിമിക്ക് ഐഎസ്എല്ലിൽ നിന്ന് മറ്റു ഓഫറുകൾ ഉണ്ടന്നത് നേരത്തെ പുറത്ത് വന്ന വാർത്തകളാണ്. എന്നാൽ മറ്റൊരു ക്ലബുമായും താരം ഇത് വരെ കരാറിൽ എത്തിയിട്ടുമില്ല. എന്നാൽ ഈ റൂമറുകൾക്ക് മുമ്പെ ദിമിയുമായി ബന്ധപ്പെട്ട് മറ്റൊരു കൂടി പുറത്ത് വന്നിരുന്നു. ആ വാർത്ത കൂടി ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

ദിമി കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ താരം ഇനി ജന്മദേശമായ ഗ്രീക്കിലെ ക്ലബ്ബിൽ കളിക്കാനാണ് സാധ്യതയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് താരത്തിന് ഒരു കുഞ്ഞ് പിറന്നത്. ഇതോടെയാണ് താരം ഗ്രീക്കിൽ തുടരാൻ തീരുമാനമെടുത്തതെന്നാണ് അന്ന് പുറത്ത് വന്ന റിപോർട്ടുകൾ.

അതിനാൽ താരം അടുത്ത സീസണിൽ ഗ്രീക്കിൽ തുടർന്നേക്കാം. ഐഎസ്എല്ലിൽ തുടരാനുള്ള സാദ്ധ്യതകൾ കുറവാണ്. ഐഎസ്എൽ ക്ലബ്ബുമായി ബന്ധപ്പെട്ട് ദിമിക്ക് റൂമറുകൾ ഉണ്ടെങ്കിലും വിശ്വസനീയമായ ശ്രോതസ്സുകളൊന്നും ഈ റൂമറുകൾ ശെരി വെച്ചിട്ടില്ല.

താരം ഗ്രീക്കിൽ തുടരാനാണ് സാധ്യത. ഇനി അവസാന നിമിഷങ്ങളിൾ ഐഎസ്എൽ ക്ലബ്ബുകൾ വമ്പൻ ഓഫർ നൽകിയാൽ താരത്തിന്റെ മനസ്സ് മാറുമോ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്.

ദിമി ക്ലബ് വിടാൻ കാരണം;ബ്ലാസ്റ്റേഴ്സുമായി മുന്നോട്ട് വെച്ച ഞെട്ടിപ്പിക്കുന്ന ഓഫർ😳

ബ്ലാസ്റ്റേഴ്‌സ് വിട്ട ഡിമി എങ്ങോട്ട്!!, സൂചനകൾ ഇങ്ങനെ..