in ,

LOVELOVE

ഒഡിഷ vs കേരള ബ്ലാസ്റ്റേഴ്‌സ്, കിടിലൻ മത്സരത്തിന്റെ സാധ്യത ലൈനപ്പുകൾ ഇങ്ങനെ..

പോയന്റ് ടേബിളിൽ അടുത്തടുത്ത സ്ഥാനങ്ങളിൽ തുടരുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ മൂന്നു പോയന്റുമായി മുന്നേറാൻ സാധിക്കും. അതേസമയം ഇന്നത്തെ മത്സരത്തിൽ ഒഡിഷ എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് നമുക്ക് പരിശോധിച്ചു നോക്കേണ്ടതുണ്ട്

സീസണിലെ ആദ്യ ഹോം മത്സരത്തിന് ഭുവന്വേശറിലെ കലിംഗ സ്റ്റേഡിയത്തിലേക്ക് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തുന്ന ആരാധകർക്ക് വേണ്ടി വിജയം കൊയ്യാൻ ജോസെപ് ഗോംബൗവിന്റെ കുട്ടികൾ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബൂട്ട് കെട്ടുകയാണ്.

സീസണിലെ ആദ്യ മത്സരങ്ങളിൽ വിജയിച്ച ഇരുടീമുകളും രണ്ടാം മത്സരത്തിൽ പരാജയം രുചിച്ചതിന് ശേഷമാണ് മൂന്നാം മത്സരത്തിനെത്തുന്നത്. ഇന്നത്തെ മത്സരത്തിൽ ആരാധക പിന്തുണയുടെ ബലത്തിൽ വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഒഡിഷ എഫ്സിയെങ്കിൽ, എവേ വിജയം നേടാനാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്.

പോയന്റ് ടേബിളിൽ അടുത്തടുത്ത സ്ഥാനങ്ങളിൽ തുടരുന്ന ഇരുടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ മൂന്നു പോയന്റുമായി മുന്നേറാൻ സാധിക്കും. അതേസമയം ഇന്നത്തെ മത്സരത്തിൽ ഒഡിഷ എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് നമുക്ക് പരിശോധിച്ചു നോക്കേണ്ടതുണ്ട്.

ഒഡീഷ എഫ്‌സി സാധ്യത ലൈനപ്പ്‌:

അമരീന്ദർ സിംഗ് (ജികെ); ശുഭം സാരംഗി, ഒസാമ മാലിക്, കാർലോസ് ഡെൽഗാഡോ, സാഹിൽ പൻവാർ; റെയ്നിയർ ഫെർണാണ്ടസ്, സൗൾ ക്രെസ്പോ, ഐസക് വന്മൽസൗമ; ജെറി മാവിഹ്മിംഗ്താംഗ (സി), ഡീഗോ മൗറീഷ്യോ, നന്ദകുമാർ സെക്കർ

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സാധ്യത ലൈനപ്പ്:

പ്രഭ്സുഖൻ ഗിൽ (ജികെ); ഹർമൻജോത് ഖബ്ര, ഹോർമിപാം റൂയിവ, മാർക്കോ ലെസ്കോവിച്ച്, ജെസെൽ കാർനെറോ (സി); സഹൽ അബ്ദുൾ സമദ്, ജീക്സൺ സിംഗ്, പ്യൂട്ടിയ, അഡ്രിയാൻ ലൂണ; ഡിമിട്രിയോസ് ഡയമന്റകോസ്, ഇവാൻ കലിയുഷ്നി

ഇന്ന് രാത്രി 7:30ന് ഭുവന്വേശറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കൊമ്പന്മാർക്ക് വാരികുഴി ഒരുക്കി ഒഡിഷ, വിജയവഴിയിലെത്താൻ ബ്ലാസ്റ്റേഴ്‌സ്, ഇന്ന് കിടിലൻ പോരാട്ടം

ജിയാനു ഉൾപ്പടെ 6 താരങ്ങൾ ഇന്ന് ബ്ലാസ്റ്റേഴ്സിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്‌