in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പഞ്ചാബും ISL ഫ്രാഞ്ചൈസി ഫീസ് നൽകി; കാരണം ഇതാണ്?….

കഴിഞ്ഞ ഐ-ലീഗ് സീസണിലെ ചാമ്പ്യന്മാരായി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത നേടിയ ക്ലബ്ബാണ് റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത നേടിയതിനെ തുടർന്നു ക്ലബ്‌ റൗണ്ട്ഗ്ലാസ്‌ പഞ്ചാബ് എന്ന പേരിൽ നിന്നും വെറും പഞ്ചാബ് എഫ്സിയിലേക്ക് പേര് മാറ്റിയിരുന്നു.

ഐഎസ്എലിലേക്ക് മേറിറ്റ് വഴി വന്നതുകൊണ്ട് പഞ്ചാബ് എഫ്സി ഫ്രാഞ്ചൈസി ഫീസ് നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പഞ്ചാബ് എഫ്സി ഫ്രാഞ്ചൈസി ഫീസ് നൽകാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് അതോറിറ്റിക്ക് ഫ്രാഞ്ചൈസി ഫീസ് നൽകാൻ തയ്യാറായതിന്റെ കാരണം സെൻട്രൽ പൂൾ റവന്യൂ ലഭിക്കുവാൻ വേണ്ടിയാണ്. എന്നുവെച്ചാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സ്പോൺസർഷിപ്പ് വഴിയും ടൈറ്റിൽ കാർഡ് വഴിയും കിട്ടുന്ന റവന്യൂ ടീമുകൾ തുല്യമായി വീതിക്കാറുണ്ട്.

https://youtu.be/vxR7EC4Fu5E

ഇതിലൊരു വീതം പഞ്ചാബിനു ലഭിക്കുവാൻ വേണ്ടിയാണ് ക്ലബ്ബ് ഇപ്പോൾ ഫ്രാഞ്ചൈസി ഫീസ് നൽകിയിരിക്കുന്നത്. ഇപ്പോൾ പഞ്ചാബ് എഫ്സി ഫ്രാഞ്ചൈസി ഫീസായി 10-12 കോടി നൽകിയെങ്കിലും ഭാവിയിൽ ക്ലബിന് ഇതിനേക്കാൾ മികച്ചൊരു തുക ഈ വഴി കൈപ്പറ്റാം.

റൊണാൾഡോ ഇഫക്ടല്ല; സൗദി ഫുട്ബോളിന്റെ ഉയർച്ചയ്ക്ക് കാരണം മറ്റൊരു താരം; തുറന്നടിച്ച് പരിശീലകൻ

ഒറ്റ കൈയുള്ള സ്പാനിഷ് അത്ഭുത ഫുട്‍ബോളർ ഗോകുലത്തിൽ?