in

“വിഷമമുണ്ട്, മെസ്സിയായിരുന്നു ബാഴ്സയുടെ ഐഡന്റിറ്റി ” – RB ലെപ്സിഗ് പരിശീലകൻ

UEFA ചാമ്പ്യൻസ് ലീഗിലെ മൂന്നാം മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ RB ലീപ്സിഗിനെ നേരിടും. PSG-യുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡെസ് പ്രിൻസസിലാണ് മത്സരം അരങ്ങേറുന്നത് , RB ലെപ്സിഗിന് ഗ്രൂപ്പിലെ മറ്റ് മൂന്ന് ക്ലബ്ബുകൾക്കിടയിൽ നിലനിൽക്കാൻ മൂന്ന് പോയിന്റുകളും ആവശ്യമാണ്.

പി‌എസ്‌ജിക്ക് അവരുടെ ടീമിൽ ലയണൽ മെസ്സിയുണ്ടെന്ന് പരിഗണിക്കുമ്പോൾ PSG-യുടെ ഹോം സ്റ്റേഡിയം ഒരു വിജയത്തോടെ വിടുന്നത് പ്രശ്‌നകരമാണെന്ന് ലീപ്സിഗ് പരിശീലകൻ ജെസി മാർഷ് മാധ്യമങ്ങളോടുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. എതിരാളിയായിരുന്നിട്ടും 34-കാരനായ ലിയോണൽ മെസ്സിയെ പറ്റി RB ലെപ്സിഗ് പരിശീലകൻ മാർഷിന് ആഹ്ലാദകരമായ പരാമർശങ്ങൾ ഉണ്ടായിരുന്നു.

Messi PSG

“കുറഞ്ഞത് 15 വർഷമെങ്കിലും ലോകത്തിലെ ഏറ്റവും മികച്ചത് ആരാണെന്നുള്ള ചർച്ചയിലാണ് മെസ്സി എപ്പോഴും. അദ്ദേഹത്തിന് വളരെ മികച്ച ഒരു കരിയർ ഉണ്ട്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ബാഴ്സലോണ ക്ലബ്ബിന്റെ ഐഡന്റിറ്റി ആയതിനാൽ അദ്ദേഹം ബാഴ്‌സ വിട്ടതിൽ വളരെയധികം വിഷമമുണ്ട്, ” – മാർഷ് പറഞ്ഞു.

അതേസമയം ഇന്നത്തെ മത്സരത്തിൽ PSG-യുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇല്ലാതെയാണ് PSG കളിക്കാനിറങ്ങുന്നത്. ബ്രസീലിനൊപ്പമുള്ള അന്താരാഷ്ട്ര ഇടവേളയിലെ മത്സരങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ നെയ്മറിന് പരിക്ക് ഉണ്ടെന്ന കാര്യം കഴിഞ്ഞ ദിവസമാണ് PSG ഔദ്യോഗികമായി അറിയിക്കുന്നത്.

മെസ്സിയുടെ പാരിസിലെ ജീവിതം, PSG പരിശീലകൻ പറഞ്ഞത് ഇങ്ങനെ..

ഇന്ത്യ രണ്ടാം T-ട്വന്റി വേൾഡ്കപ്പ്‌ ഉയർത്തും, മറ്റാർക്കുമില്ലാത്ത ചില സവിശേഷതകൾ ആ ടീമിനുണ്ട്