ഇന്നലെ നടന്ന ഐഎസ് എലിലെ കിടിലൻ മത്സരത്തിൽ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളും,മോഹൻ ബഗാനും നേരിട്ടിറങ്ങിയപ്പോൾ.മത്സര ഫലം സമനിലയിൽ കലാശിച്ചു.
ഇരു ടീമുകളും രണ്ട് ഗോളടിച്ചു മത്സരം അവസാനിച്ചു ഒരു കിടിലൻ പോരാട്ടം തന്നെയാണ് ഇന്നലെ അരങ്ങേറിയത്. കലിംഗ സൂപ്പർ കപ്പ് നേടിയതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഈസ്റ്റ് ബംഗാൾ കളിക്കളത്തിലേക്ക് എത്തിയിരുന്നത്.
മറുഭാഗത്ത് മോഹൻ ബഗാനും ശക്തിയോടുകൂടി കളത്തിലേക്ക് എത്തി. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ അജയ് ചേത്രിയിലൂടെ ഈസ്റ്റ് ബംഗാൾ മുന്നിലെത്തുകയായിരുന്നു. എന്നാൽ പതിനേഴാം മിനിറ്റിൽ അർമാന്റോ സാദികു ഗോൾ നേടിക്കൊണ്ട് മോഹൻ ബഗാനെ ഒപ്പമെത്തിച്ചു.
ഐ എസ് എലിൽ ഇന്നലെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ നിരാശ ഉണ്ടാക്കിയ ഒരു റെക്കോർഡും പിറന്നിരുന്നു ഐ എസ് എൽ പത്താം സീസണിൽ ഏറ്റവും കൂടുതൽ കാണികൾ കണ്ട മത്സരംകൂടിയായിരുന്നു ഇന്നലെ നടന്നത്.
57983 ആരാധകരാണ് ഈ പോരാട്ടം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ യുദ്ധസമാനമായിരുന്നു മത്സരം.കേരള ബ്ലാസ്റ്റേഴ്സിന്റെ റെക്കോർഡ് ആണ് ഇവർ തകർത്തത്. ഇതിനു മുൻപ് ഈ സീസണിൽ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കാൻ സ്റ്റേഡിയത്തിൽ എത്തിയ മത്സരം കൊച്ചിയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരമായിരുന്നു ആ റെസ്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്.