in

LOVELOVE

വരുന്നു രോഹിത് ദ്രാവിഡ് വിപ്ലവം, ഇനിയാണ് യഥാർത്ഥ കളി തന്ത്രങ്ങളുടെ നായകന്മാരുടെ നായാട്ട് തുടങ്ങുന്നു

ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവത്തിൻറെ രണഭേരി തുടങ്ങുകയാണ്. പുതിയ കോച്ചിന്റെ വരവാണ് മറ്റൊരു ഹൈ ലൈറ്റ് കഴിഞ്ഞ നാല് വർഷക്കാലം കോലി-രവി ശാസ്ത്രി ബ്രാൻഡ് ക്രിക്കറ്റ് കളിച്ച ഇന്ത്യൻ ടീം ദ്രാവിഡ്-രോഹിത് ബ്രാൻഡിലോട്ട് എത്ര വേഗം മാറും എന്നത് കണ്ട് തന്നെയറിയണം. കയ്യിലുള്ള പരിമിതമായ വിഭവങ്ങളെ മനോഹരമായി ഉപയോഗിക്കുന്നതിൽ കഴിവുതെളിയിച്ച നായകനും പരിശീലകനും കൂടിച്ചേരുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് അത്ഭുതങ്ങളും വിസ്മയങ്ങളും ഇനി അണമുറിയാത്ത പ്രതീക്ഷിക്കാം ഏതൊരു ക്രിക്കറ്റ് ആരാധകനും

rohit sharma , indian cricket

ട്വന്റി ട്വന്റിക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ശർമ ഇന്ത്യയെ നയിക്കും. അതോടൊപ്പം ടെസ്റ്റ് വൈസ് ക്യാപ്റ്റൻസി പദവിയും ലഭിച്ചു. സൗത്ത് ആഫ്രിക്കൻ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനും രോഹിത് ആയിരിക്കും.

കാരണം അയാൾ ഐപിഎല്ലിൽ യദേഷ്ടം തെളിയിച്ചിട്ടുണ്ട്. കോലിയെക്കാൾ മികച്ച ടാക്ടിക്‌സുള്ള നായകനാണ് രോഹിത് എന്ന് പലവട്ടം കണ്ടിട്ടുമുണ്ട്. കോലി ഒരു മോശം ക്യാപ്റ്റനാണ് എന്ന് പറയുന്നത് ഇന്ത്യ ജയിക്കാത്ത കപ്പുകളുടെ എണ്ണം നോക്കിയിട്ടല്ല എന്ന് മനസിലാക്കണം. കപ്പുള്ള നായകന്മാർ മാത്രമാണ് മികച്ചതെന്നും പറയാറില്ല. പ്രഷർ സിറ്റുവേഷൻ ഹാൻഡിൽ ചെയുന്ന രീതി, ഫീൽഡിലെ ടാക്ടിക്സ്, ടീം സെലെക്ഷൻ അങ്ങനെ പല കാര്യങ്ങൾ ക്യാപ്റ്റൻസിയിലുണ്ട്. അതൊക്കെ ശരിയായാൽ പോലും ഒരു പക്ഷെ കപ്പ് നേടിയില്ല എന്നും വരും.

rohit sharma , indian cricket

ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവത്തിൻറെ രണഭേരി തുടങ്ങുകയാണ്. പുതിയ കോച്ചിന്റെ വരവാണ് മറ്റൊരു ഹൈ ലൈറ്റ് കഴിഞ്ഞ നാല് വർഷക്കാലം കോലി-രവി ശാസ്ത്രി ബ്രാൻഡ് ക്രിക്കറ്റ് കളിച്ച ഇന്ത്യൻ ടീം ദ്രാവിഡ്-രോഹിത് ബ്രാൻഡിലോട്ട് എത്ര വേഗം മാറും എന്നത് കണ്ട് തന്നെയറിയണം. കയ്യിലുള്ള പരിമിതമായ വിഭവങ്ങളെ മനോഹരമായി ഉപയോഗിക്കുന്നതിൽ കഴിവുതെളിയിച്ച നായകനും പരിശീലകനും കൂടിച്ചേരുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് അത്ഭുതങ്ങളും വിസ്മയങ്ങളും ഇനി അണമുറിയാത്ത പ്രതീക്ഷിക്കാം ഏതൊരു ക്രിക്കറ്റ് ആരാധകനും

പക്ഷെ കോലി എന്ന കളിക്കാരന്റെ സമീപനം. ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും എന്നുള്ളതിന് വ്യകതതയില്ല. സീനിയർ താരമായതിനാൽ ലീഡർഷിപ്പ് ഗ്രൂപ്പിൽ ഉണ്ടാകുമോ അതോ വെറും ഒരു കളിക്കാരന്റെ പരിഗണന മാത്രം കൊടുത്താൽ കോലി അതിനോട് എപ്രകാരം പ്രതികരിക്കും? രോഹിതിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണത്!

എന്റെ അഭിപ്രായത്തിൽ അടുത്ത ടി20 ലോകകപ്പ് ഫൈനലിൽ കേറിയാൽ തന്നെ ദ്രാവിഡ് രോഹിത് സഖ്യം നന്നായി വിജയിച്ചു എന്ന് തന്നെയാണ്. കപ്പടിച്ചാൽ ടി20 ഫോർമാറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന പട്ടം രോഹിതിന് ഊട്ടി ഉറപ്പിക്കാനും കഴിയും.

ക്രിസ്റ്റ്യാനോക്കൊപ്പം സലാഹ്, CR7-നെ മറികടക്കുവാൻ സലാഹിന് കഴിയുമോ??

ബാഴ്സ UCL-ൽ നിന്ന് പുറത്ത്.. മെസ്സി ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആരാധകർ ആഗ്രഹിച്ചുപോകുന്നു…