in ,

LOVELOVE LOLLOL OMGOMG CryCry

ഹ്യൂമേട്ടന്റെ ബ്ലാസ്റ്റേഴ്‌സ് റെക്കോർഡിനൊപ്പം സഹൽ അബ്ദുസമദ്?

ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ വേണ്ടി മനോഹരമായ ഒരു ഗോൾ നേടിയ സഹൽ അബ്ദുസമദ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ ഇയാൻ ഹ്യൂമിന്റെ റെക്കോർഡിനോപ്പമെത്തിയിരിക്കുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗിലെ സൗത്ത് ഇന്ത്യൻ ഡെർബി മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് ഒരു ഗോളിന്റെ സമനിലയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വഴങ്ങിയത്. ആദ്യ പകുതിയിൽ സഹൽ അബ്ദുസമദ് നേടുന്ന ഗോളിൽ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ രണ്ടാം പകുതിയിൽ വിൻസി ബാരറ്റോ നേടുന്ന ഗോളിലാണ് ചെന്നൈയിൻ സമനിലയിൽ കുരുക്കുന്നത്.

ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക്‌ വേണ്ടി മനോഹരമായ ഒരു ഗോൾ നേടിയ സഹൽ അബ്ദുസമദ് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ ഇയാൻ ഹ്യൂമിന്റെ റെക്കോർഡിനോപ്പമെത്തിയിരിക്കുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ 2014ഐഎസ്എൽ സീസണിലും (5ഗോളുകൾ), 2017-2018 ഐഎസ്എൽ സീസണിൽ (5ഗോളുകൾ) എന്നിങ്ങനെ രണ്ട് ഐഎസ്എൽ സീസണുകളിൽ പന്ത് തട്ടിയ കനേഡിയൻ ഫുട്ബോളർ ഇയാൻ ഹ്യൂമ് ആകെ 10 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ നേടിയത്.

ചെന്നൈയിനെതിരായ ഗോൾ നേട്ടത്തോടെ ബ്ലാസ്റ്റേഴ്സിനു വേണ്ടി ഗോളുകൾ നേടിയ കാര്യത്തിൽ ഇയാൻ ഹ്യൂമിന്റെ 10 ഗോളുകൾ എന്നതിനൊപ്പമാണ് മലയാളി താരം സഹൽ അബ്ദുസമദ് എത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ കളിക്കാൻ ഇനിയും ഏറെ മത്സരങ്ങൾ ബാക്കിയുള്ളതിനാൽ ഇയാൻ ഹ്യൂമിനെ മറികടക്കാൻ സഹലിന് കഴിഞ്ഞേക്കും.

ഒഡിഷ എഫ്സിക്കെതിരെ 26-തിങ്കളാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ അടുത്ത ഐഎസ്എൽ മത്സരം. കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഹോം മത്സരത്തിനുള്ള ടിക്കറ്റുകളുടെ വില 250രൂപയാണ് എന്ന ക്രിസ്തുമസ് ഓഫർ ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടുണ്ട്.

സൂപ്പർ താരം വീണ്ടും ഐഎസ്എലിലേക്ക് തിരിച്ചെത്തുന്നു..

മെസ്സിക്ക് തുല്യം മെസ്സി മാത്രം; മെസ്സിക്ക് വേണ്ടി അർജന്റീനയിലെ ഭരണകൂടം പാസ്സാക്കിയ ഒരു അപൂർവ നിയമത്തെപറ്റി അറിയാമോ?