കൊൽക്കത്തയെ പ്രകമ്പനം കൊള്ളിച്ച ആ മാസ്മരിക ഇന്നിങ്സിന് (50 പന്തിൽ പുറത്താവാതെ 97 റൺസ്) മുന്നിൽ വിൻഡീസ് ബൗളർമാർ മുട്ടുകുത്തി. അഞ്ച് വിക്കറ്റിന്റെ ആവേശജയത്തോടെ ഇന്ത്യ 2026 ലോകകപ്പിന്റെ സെമിയിലേക്ക് തലയുയർത്തി മാർച്ച് ചെയ്യുമ്പോൾ, സഞ്ജുവിന് ഏറ്റവും വലിയ കയ്യടികൾ ലഭിക്കുന്നത് നമ്മുടെ സ്വന്തം മോളിവുഡിൽ നിന്നാണ്!
അഭിമാനത്തോടെ താരരാജാക്കന്മാർ
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കാൻ പോകുന്ന ഈ ഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച മലയാള സിനിമാലോകം ഒന്നടങ്കം ആവേശത്തിലാണ്.
മോഹൻലാൽ: സഞ്ജുവിന്റെ ബാറ്റിംഗ് വിസ്മയത്തെ “മാസ്റ്റർഫുൾ” (Masterful) എന്നാണ് മോഹൻലാൽ വിശേഷിപ്പിച്ചത്. ഒപ്പം സെമിയിലേക്ക് കുതിച്ച ഇന്ത്യൻ ടീമിന് അദ്ദേഹം ആശംസകളും നേർന്നു.

മമ്മൂട്ടി:

പൃഥ്വിരാജ്:

ദുൽഖർ സൽമാൻ: ഇമോട്ടിക്കോണുകളുടെ ഒരു പരമ്പര തന്നെ പങ്കുവെച്ചാണ് യുവതാരം ദുൽഖർ സഞ്ജുവിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്.

കയ്യടിച്ച് യുവതാരങ്ങളും. ഇന്ത്യ-വിൻഡീസ് മത്സരത്തിന്റെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ട് “നിന്നെ ഓർത്ത് അഭിമാനിക്കുന്നു മച്ചാ” (Proud of you Macha) എന്നാണ് കാളിദാസ് ജയറാം കുറിച്ചത്.

തന്റെ പ്രിയ സുഹൃത്തിന്റെ നേട്ടത്തിൽ ആവേശഭരിതനായ ടൊവിനോ തോമസ് തുടർച്ചയായ പോസ്റ്റുകളിലൂടെയാണ് സന്തോഷം പ്രകടിപ്പിച്ചത്.

സഞ്ജുവിന്റെ തോൽക്കാൻ മനസ്സില്ലാത്ത പോരാട്ടവീര്യത്തെ (never-give-up attitude) പ്രശംസിച്ച സംവിധായകനും നടനുമായ ബേസിൽ ജോസഫ്, ഈ പ്രകടനത്തെ “സ്റ്റേറ്റ്മെൻ്റ് ഓഫ് ആൻ ഇന്നിംഗ്സ്” എന്നാണ് വിശേഷിപ്പിച്ചത്.

വിൻഡീസ് ബൗളർമാരെ കടന്നാക്രമിച്ച സഞ്ജുവിന്റെ ബാറ്റിംഗിന് കയ്യടിക്കാൻ നിവിൻ പോളിയും മറന്നില്ല.

മലയാളികൾ മാത്രമല്ല, മറ്റ് സിനിമാ ഇൻഡസ്ട്രികളിലുള്ളവരും ഈ മലയാളി പയ്യന്റെ മാസ്മരിക പ്രകടനത്തിൽ ആകൃഷ്ടരായിട്ടുണ്ട്. പ്രശസ്ത നടൻ പ്രകാശ് രാജ് സഞ്ജുവിന് അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ, സംവിധായകൻ സി.എസ്. അമുദൻ സഞ്ജുവിന്റെ ഈ വിസ്മയ പ്രകടനത്തെ ‘കേരള സ്റ്റോറി’ എന്നാണ് വിശേഷിപ്പിച്ചത്.

ഇനി ലക്ഷ്യം വാംഖഡെ!!!
മാർച്ച് 1 ഞായറാഴ്ച നടന്ന മസ്റ്റ്-വിൻ പോരാട്ടത്തിൽ സഞ്ജുവിന്റെ ചിറകിലേറി അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മാർച്ച് 5-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഈ ഫോം സഞ്ജു തുടർന്നാൽ, വാംഖഡെയിലും റൺമഴ പെയ്യുമെന്ന കാര്യത്തിൽ സംശയമില്ല.
