in , , , ,

LOLLOL LOVELOVE AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഭയന്ന് ബംഗളുരു താരം ചെയ്തത് കണ്ടോ

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമന്റ് സെക്ഷൻ ഓഫാക്കിയിരിക്കുകയാണ് താരം. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്തുനിന്ന് സൈബർ ആക്രമണം ഉണ്ടാവാതിരിക്കാനാണ് താരത്തിന്റെ ഈ നീക്കം.

ഐഎസ്എൽ പത്താം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബംഗളുരുവിനെ തോൽപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് സീസൺ വിനയത്തോടെ ആരംഭിച്ചിരിക്കുകയാണ്. ബംഗളുരുവിന്റെ ഒരു ഓൺ ഗോൾ സഹായത്തിന് പിന്നാലെ നായകൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോൾ വല കുലുക്കിയത്.

എന്നാൽ ഈ മത്സരത്തിന് പിന്നാലെ വലിയ രീതിയിൽ ചർച്ചയായത് ബ്ലാസ്റ്റേഴ്‌സ് താരം ഐബാൻ ഡോഹ്ലിങ്ങിന് നേരെ ബംഗളുരു താരം റയാൻ വില്ല്യംസ് നടത്തിയ വംശീയ അധിക്ഷേപമാണ്. മത്സരത്തിന്റെ 82 ആം മിനിറ്റിലാണ് റയാന്റെ മൂക്ക്പൊത്തിക്കൊണ്ടുള്ള വംശീയ അധിക്ഷേപം.

സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് റയാനെതിരെ ഉയരുന്നത്.

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ കമന്റ് സെക്ഷൻ ഓഫാക്കിയിരിക്കുകയാണ് താരം. ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഭാഗത്തുനിന്ന് സൈബർ ആക്രമണം ഉണ്ടാവാതിരിക്കാനാണ് താരത്തിന്റെ ഈ നീക്കം.

കഴിഞ്ഞദിവസം മുതലാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ കമന്റ് സെക്ഷൻ ഓഫ് ചെയ്തത്.

ഐ എസ് എലിൽ വാർ വരാൻ സാധ്യത തെളിയുന്നു

മെസ്സിയും റൊണാൾഡോയും വീണ്ടും നേർക്കുന്നെർ😍