in , , ,

AngryAngry CryCry LOVELOVE OMGOMG LOLLOL

ബ്ലാസ്റ്റേഴ്‌സിന് പണി കൊടുത്തത് സ്വിറ്റ്സർലാൻഡ് നീക്കം?; ആരാധകരോഷം കനക്കുന്നു

ബ്ലാസ്റ്റേഴ്‌സിനെതിരെ മാത്രം നടപടിയെടുക്കുന്ന എഐഎഫ്എഫിന്റെ പക്ഷപാതത്തിനെതിരെ വിമർശനം ഉയരുമ്പോൾ ബ്ലാസ്റ്റേഴ്‌സിനെതിരെ മാത്രം നടപടിയെടുക്കുന്നതിനുള്ള ചില കാരണം കൂടി ആരാധകർ ആരോപിക്കുകയാണ്.

ഇന്ത്യൻ ഫുട്ബോളിൽ വലിയ ആരാധകരുള്ള ടീമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പലപ്പോഴും ഏഷ്യയിലെ തന്നെ മികച്ച സോഷ്യൽ മീഡിയ ഇന്ററാക്ഷൻസിലൂടെ മികച്ച് നിൽക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് സ്വന്തം മണ്ണിലെ ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്ത് നിന്ന് കൃത്യമായ നീതി ലഭിക്കാതെ പോവുന്നുണ്ട്.

കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടപ്പോൾ വിവാദറഫറിയെ സംരക്ഷിച്ച് എഐഎഫ്എഫ് കേരളാ ബ്ലാസ്റ്റേഴ്‌സിനെയും ബ്ലാസ്റ്റേഴ്‌സ് പരിശീലകനെയും വേട്ടയാടി. ഇപ്പോഴിതാ രണ്ട് താരങ്ങളെ സസ്‌പെൻഡ് ചെയ്ത് എഐഎഫ്എഫ് വീണ്ടും ബ്ലാസ്റ്റേഴ്‌സിന് പ്രഹരം നൽകി.

മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തിലെ കയ്യാങ്കളിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിങ്കിച്ച്, പ്രബീർ ദാസ് എന്നിവരെ എഐഎഫ്എഫ് വിലക്കിയപ്പോൾ പ്രബീറിന്റെ കഴുത്ത് പിടിച്ച് ഞെരിച്ച മുംബൈ താരത്തെ എഐഎഫ്എഫ് വിലക്കിൽ നിന്ന് രക്ഷപ്പെടുത്തി സുരക്ഷിതമാക്കി.

ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് താരം ഐബാൻ ഡോഹ്ളിങ്ങിനെതിരെ വംശീയത നടത്തിയ ബംഗളുരു താരം റയാൻ വില്ല്യംസിനെതിരെയും നടപടി സ്വീകരിക്കാതെ എഐഎഫ്എഫ് സംരക്ഷണവലയം തീർത്തു. ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ മാത്രം നടപടിയെടുക്കുന്ന എഐഎഫ്എഫിന്റെ പക്ഷപാതത്തിനെതിരെ വിമർശനം ഉയരുമ്പോൾ ബ്ലാസ്റ്റേഴ്‌സിനെതിരെ മാത്രം നടപടിയെടുക്കുന്നതിനുള്ള ചില കാരണം കൂടി ആരാധകർ ആരോപിക്കുകയാണ്.

കഴിഞ്ഞ സീസണിൽ ബംഗളുരു എഫ്സിക്കെതിരെയുള്ള മത്സരത്തിൽ ഇറങ്ങിപ്പോയതിന് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്‌സിനെതിരെയും ഇവാൻ വുകമനോവിച്ചിനെതിരെയും നടപടി സ്വീകരിച്ചിരുന്നു. ഈ നടപടിയിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്‌സ് സ്വിറ്റ്സർലാണ്ടിലെ അന്താരാഷ്ട്ര കായികതർക്ക പരിഹാരകോടതിയെ സമീപിച്ചിരുന്നു. ഇത്തരത്തിൽ എഐഎഫ്എഫിനെതിരെ അന്താരാഷ്ട്ര കോടതിയിൽ നീക്കം നടത്തിയതിനാവണം ബ്ലാസ്റ്റേഴ്‌സിനെതിരെ മാത്രം എഐഎഫ്എഫ് ഇത്തരത്തിൽ പ്രതികാരനടപടി സ്വീകരിക്കാനുള്ള കാരണമെന്ന് ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.

വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ കരുത്തന്മാർ🔥…. ലൈവ് ലിങ്ക് ഇതാ..

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത് പുതിയ ലൈനപ്പിൽ