ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചപ്പോൾ വലിയ ഗോൾവേട്ട നടത്താൻ നാസന് കഴിഞ്ഞിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ വേഗതയും ആക്രമണോത്സുകതയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇന്നും ഓർക്കുന്നുണ്ട്.
2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കളിച്ച സ്റ്റീവ് കോപ്പൽ കാലഘട്ടത്തെ ടീമിന്റെ പ്രധാന സ്‌ട്രൈക്കർ. അന്ന് കേവലം 7 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ മാത്രം നേടാനായ താരം ഇപ്പോൾ കരിയറിന്റെ ഏറ്റവും മികച്ച ലെവലിലാണ്.

