FootballFootball LeaguesIndian Super LeagueKBFCSports

പഴയ ബ്ലാസ്റ്റേഴ്‌സ് പുലി; ഇപ്പോൾ കളിക്കുന്നത് യൂറോപ്പിലെ വമ്പൻ ലീഗിൽ; ഒപ്പം ടോപ് സ്‌കോറർ പട്ടവും

2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കളിച്ച സ്റ്റീവ് കോപ്പൽ കാലഘട്ടത്തെ ടീമിന്റെ പ്രധാന സ്‌ട്രൈക്കർ. അന്ന് കേവലം 7 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ മാത്രം നേടാനായ താരം ഇപ്പോൾ കരിയറിന്റെ ഏറ്റവും മികച്ച ലെവലിലാണ്.

ഡക്കൻസ് നാസോൺ. ഈ പേര് പല ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും അറിയാവുന്ന പേരാണ്. 2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കളിച്ച സ്റ്റീവ് കോപ്പൽ കാലഘട്ടത്തെ ടീമിന്റെ പ്രധാന സ്‌ട്രൈക്കർ. അന്ന് കേവലം 7 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ മാത്രം നേടാനായ താരം ഇപ്പോൾ കരിയറിന്റെ ഏറ്റവും മികച്ച ലെവലിലാണ്.

ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം താരം നേരെ എത്തിയത് ഇംഗ്ലീഷ് ക്ലബ് വോൾവർഹാംപ്ടൺ വാണ്ടറേഴ്സ്സിലേക്കാണ്. ക്ലബ്ബിന്റെ സീനിയർ ടീമിനായി കളിക്കാനായില്ല എങ്കിലും ക്ലബ്ബിന്റെ റിസേർവ് ടീമിലും ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബ്ബുകളായ കോവെന്ററി സിറ്റിക്കടക്കം താരം ബൂട്ടണിഞ്ഞു. തീർന്നില്ല. ഇപ്പോഴും യൂറോപ്പിലെ ടോപ് ലീഗിൽ കളിക്കുകയാണ് താരം.

പ്രമുഖ താരങ്ങളെയെത്തിച്ച് യൂറോപ്പിൽ ഇപ്പോൾ ശ്രദ്ധ നേടുന്ന തുർക്കിഷ്‌ സൂപ്പർ ലീഗയിലാണ് താരം കളിക്കുന്നത്. 2024 മുതൽ തുർക്കിഷ് ക്ലബ് കെയ്സെരിസ്പോരിന് വേണ്ടി കളിച്ച താരം അടുത്ത സീസണിലും തുർക്കിഷ് ക്ലബ്ബിനായി മികച്ച പ്രകടനം നടത്താനുള്ള മുന്നൊരുക്കത്തിലാണ്.

മുൻ മാഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾസിയർ, ഹോസെ മൗറിഞ്ഞോ തുടങ്ങീ പരിശീലകരും വിക്ടർ ഓസമാൻ, സിറോ ഇമ്മൊബിൽ, ഫ്രഡ്‌, ടെലിസ്‌ക, മൗറോ ഇക്കാർഡി തുടങ്ങിയ പ്രമുഖ താരങ്ങൾ കളിക്കുന്ന ലീഗ് കൂടിയാണ് സൂപ്പർ ലീഗ്.

ഹെയ്തി ദേശീയ ടീമിലും ഇതിഹാസ തുല്യനാണ് നാസോൺ, അവർക്കായി 70 മത്സരങ്ങൾ കളിച്ച താരം തുർക്കിഷ് ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ചവരിൽ അഞ്ചാമനും ഹെയ്തിക്കായി 40 ഗോളുകൾ നേടിയ താരം ഹെയ്തി ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ കൂടിയാണ്. 31 കാരനായ താരം ഇപ്പോഴും ദേശീയ ടീമിനൊപ്പം മികച്ച പ്രകടനമാണ് നടത്തുന്നത്.