ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡിന് (FSDL) സമർപ്പിച്ച ഔദ്യോഗിക നിർദ്ദേശത്തിൽ, ISL അടുത്ത 10 വർഷത്തേക്ക് വ്യക്തമായ കലണ്ടർ വിൻഡോയോടെ നടത്താൻ തയ്യാറാണെന്ന് AIFF അറിയിച്ചത് ഐഎസ്എൽ തുടരും എന്നതിന്റെ സൂചനയാണ്.
ലോകമെമ്പാടും 'ഫുട്ബോൾ' എന്ന് അറിയപ്പെടുന്ന കായികവിനോദം, വടക്കേ അമേരിക്കയിൽ 'സോക്കർ' എന്നാണ് അറിയപ്പെടുന്നത്. അതേസമയം, അമേരിക്കയിൽ 'ഫുട്ബോൾ' എന്നത് അമേരിക്കൻ ഫുട്ബോളിനെയാണ് ( റഗ്ബിയുമായി സാമ്യമുള്ള മത്സരം) സൂചിപ്പിക്കുന്നത്.
ലീഗിന്റെ ഭാവി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാൽ, കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് പ്രമുഖ വിദേശ താരങ്ങൾ ഇന്ത്യൻ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ച് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണെന്നാണ് റിപോർട്ടുകൾ.
70000 ത്തോളം കപ്പാസിറ്റിയുള്ള സ്റ്റേഡിയങ്ങളിൽ പലതിലും വിറ്റു പോകുന്നത് ഇരുപതിനായിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമാണ്.
2016-17 സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ കളിച്ച സ്റ്റീവ് കോപ്പൽ കാലഘട്ടത്തെ ടീമിന്റെ പ്രധാന സ്‌ട്രൈക്കർ. അന്ന് കേവലം 7 മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ മാത്രം നേടാനായ താരം ഇപ്പോൾ കരിയറിന്റെ ഏറ്റവും മികച്ച ലെവലിലാണ്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊടപ്പം തുടരണോ വേണ്ടയോ എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന താരത്തിന്റെ പ്രതികരണം തന്നെയാണ് സംശയങ്ങൾക്ക് കാരണം. എന്നാലിപ്പോൾ ലൂണയുടെ കാര്യത്തിൽ ഒരു നിർണായക അപ്‌ഡേറ്റ് കൂടി പുറത്ത് വന്നിരിക്കുകയാണ്.
ഗോള്‍ കീപ്പര്‍മാര്‍ സമയം പാഴാക്കുന്നത് തടയാൻ ഇന്‍റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷൻ ബോര്‍ഡാണ് പുതിയ നിമയം നടപ്പാക്കുന്നത്. ക്ലബ്ബ് ലോകകപ്പില്‍ നടപ്പാക്കുന്ന നിയമം ജൂലൈ ഒന്നുമുതല്‍ മറ്റ് മത്സരങ്ങള്‍ക്കും ബാധകമാക്കും.
യൂറോപ്പിലേക്ക് മടങ്ങാനാണ് താരം സാന്റോസുമായി 6 മാസത്തെ കരാർ ഒപ്പ് വെച്ചത് എന്ന റിപ്പോർട്ടുകളും നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ നെയ്മറിന്റെ ആഗ്രഹപ്രകാരം താരത്തെ സ്വന്തമാക്കാൻ ഒരു യൂറോപ്യൻ ക്ലബ് രംഗത്ത് വന്നിരിക്കുകയാണ്.
2024 ലാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും താരം അത്ലറ്റികോ മാഡ്രിഡിലെത്തുന്നത്. 2030 വരെ നീളുന്ന കരാറിലാണ് താരം മാഡ്രിഡിലെത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വമ്പൻ തുക മുടക്കി ജർമൻ താരം ലിറോയ് സനെയെ അവർ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എമി മാർട്ടിൻസിനെ സ്വന്തമാക്കാൻ അവർ നീക്കങ്ങൾ ഊർജിതമാക്കുന്നത്.